Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2024 4:53 PM IST Updated On
date_range 3 Jun 2024 4:53 PM ISTജമ്മുകശ്മീരിലെ പുൽവാമയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു
text_fieldsbookmark_border
ന്യൂഡൽഹി: ജമ്മുകശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. പുൽവാമയിലാണ് സംഭവമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. രണ്ട് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവർ ആരാണെന്നതിൽ വ്യക്തത വന്നിട്ടില്ലെന്നും സുരക്ഷാസേന അറിയിച്ചു.
നേരത്തെ ലശ്കർ-ഇ-ത്വയിബ ഭീകരർ ഒളിച്ചു താമസിക്കുന്ന വീട് സുരക്ഷാസേന വളഞ്ഞിരുന്നു. പുൽവാമയിലെ നേഹാമ ഏരിയയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം പരിശോധന നടത്തിയത്. തുടർന്ന് വീട് വളയുകയായിരുന്നു. പിന്നീട് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. ഈ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

