Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷോപിയാനിൽ വീണ്ടും...

ഷോപിയാനിൽ വീണ്ടും ഏറ്റുമുട്ടൽ; സുരക്ഷാസേന രണ്ട്​ ഭീകരരെ വധിച്ചു

text_fields
bookmark_border
indian-army
cancel

ശ്രീനഗർ: ജമ്മുകശ്​മീരിലെ ഷോപിയാൻ ജില്ലയിൽ ഭീകരരും സ​ുരക്ഷാസേനയും തമ്മിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായി. രണ്ട്​ ഭീകരരെ സുരക്ഷാ​സേന ഏറ്റുമുട്ടലിൽ വധിച്ചു. ബുധനാഴ്​ച പുലർച്ചെ 1.30ഓടെയാണ്​ ഏറ്റുമുട്ടൽ തുടങ്ങിയത്​.

ഗ്രാമത്തിൽ​ ഭീകരർ തമ്പടിച്ചെന്ന രഹസ്യ വിവരത്തി​​​​​െൻറ അടിസ്​ഥാനത്തിൽ ആർമി പൊലീസും സി.ആർ.പി.എഫും നടത്തിയ സംയുക്​ത ഓപ്പറേഷനിടെയാണ്​ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായത്​. ഭീകരർ  സുഗോ ഗ്രാമത്തിലെ ഒരു വീടിനുള്ളിൽ അകപ്പെട്ടതായാണ്​ പൊലീസ്​ നൽകുന്ന വിവരം.

ഷോപിയാൻ ജില്ലയിൽ ഞായറാഴ്​ചക്ക്​ ശേഷം നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്​. രണ്ട്​ ഏറ്റുമുട്ടലുകളിലായി ഒമ്പത്​ ഭീകരർ വധിക്കപ്പെട്ടു​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirencountershopianTerroristsmalayalam newsindia newsmilitans
News Summary - 2 terrorists killed in encounter in Jammu and Kashmir’s Shopian -india news
Next Story