ഓടുന്ന വാഹനത്തിൽ, പിതാവിന്റെ കൺമുന്നിൽ വെച്ച് പെൺമക്കളെ കൂട്ടബലാൽസംഗത്തിനിരയാക്കി
text_fieldsദഹോദ്: ഓടുന്ന വാഹനത്തിൽ വെച്ച് പിതാവിന്റെ കണ്മുന്നിൽ കൗമാരക്കാരികളെ കൂട്ടബലാൽസംഗത്തിനിരയാക്കി. ഗുജറാത്തിലെ ദഹോദ് ജില്ലയിലെ ദേവ്ഗഡ് ബാരിയ ടെഹ്സിലിൽ വ്യാഴാഴ്ചയാണ് സംഭവം. ആറുപേർ ചേർന്നാണ് 13, 15 വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. കേസിൽ ഉൾപ്പെട്ടിട്ടുള്ള 13 പ്രതികളിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ഭൂത്പാഗ്ലയിലെ ഒരു കടയിൽനിന്ന് അക്രമികൾ പിതാവിനെയും രണ്ട് പെണ്‍കുട്ടികളെയും ബലം പ്രയോഗിച്ച് എസ്.യു.വി കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഈ കാറിൽ വെച്ചാണ് പിതാവിന്റെ കൺമുന്നിൽ വെച്ച് പെൺകുട്ടികൾ കൂട്ടബലാൽസംഗത്തിനിരയായത്. അക്രമികൾക്ക് സഹായം നൽകുന്നതിനായി രണ്ടു മോട്ടോർ ബൈക്കുകളിലായി നാലുപേർ കാറിനെ പിന്തുടർന്നു.
പോലീസിൽ പരാതിപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി പീഡനത്തിനുശേഷം മാധവ് ഗ്രാമത്തിൽ പെണ്‍കുട്ടികളെയും പിതാവിനെയും അക്രമിസംഘം ഇറക്കിവിടുകയായിരുന്നു.
എന്നാൽ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. പെണ്‍കുട്ടികളെ മെഡിക്കൽ പരിശോധനക്ക് വിധേയരാക്കി ചികിത്സ നൽകി. മറ്റു പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നു പോലീസ് അറിയിച്ചു.
പെൺകുട്ടിയുടെ പിതാവിനോട് പ്രതികൾക്കുള്ള വൈരാഗ്യമാണ് നീചകൃത്യം ചെയ്യാൻ പ്രതികളെ പ്രേകരിപ്പിച്ചതെന്ന് അറസ്റ്റിലായവരിൽ ഒരാൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
