ക്ഷേത്രം ആക്രമിക്കാൻ ഗൂഢാലോചനയെന്ന്; മൂന്നുപേർ അറസ്റ്റിൽ
text_fieldsശ്രീനഗർ: പൂഞ്ചിലെ ക്ഷേത്രം ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ മൂന്നു തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ജമ്മു-കശ്മീർ പൊലീസ് അറിയിച്ചു.ഇവരിൽനിന്നും ആറ് ഗ്രനേഡുകൾ കണ്ടെടുത്തു. അറസ്റ്റിലായവർ പാകിസ്താൻ തീവ്രവാദ ഗ്രൂപ്പിെൻറ നിർദേശപ്രകാരം ക്ഷേത്രത്തിനു നേരെ ഗ്രനേഡ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരിക്കുകയായിരുന്നെന്ന് പൂഞ്ച് സീനിയർ പൊലീസ് സൂപ്രണ്ട് രമേഷ് കുമാർ അൻഗ്രൽ പറഞ്ഞു.
ലോക്കൽ പൊലീസിെൻറ സ്പെഷൽ ഓപറേഷൻ ഗ്രൂപ്പും 49 രാഷ്ട്രീയ റൈഫിൾസിെൻറ സൈനികരും ചേർന്ന് ഗാൽഹൂത ഗ്രാമത്തിലെ മുസ്തഫ ഇഖ്ബാൽ ഖാൻ, മുർതസ ഇഖ്ബാൽ എന്നീ സഹോദരന്മാരെ കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് ഗൂഢാലോചന പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു. മുസ്തഫ നൽകിയ വിവരത്തെ തുടർന്ന് മുഹമ്മദ് യാസിൻ എന്നയാളും പിടിയിലായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

