Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തിയിൽ പാക്​...

അതിർത്തിയിൽ പാക്​ വെടിവെപ്പ്​: മൂന്ന്​ സൈനികർക്ക്​ വീരമ്യ​ത്യു

text_fields
bookmark_border
അതിർത്തിയിൽ പാക്​ വെടിവെപ്പ്​: മൂന്ന്​ സൈനികർക്ക്​ വീരമ്യ​ത്യു
cancel

ശ്രീനഗർ: കശ്​മീരിലെ അതിർത്തി നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച്​ പാക്​ വെടിവെപ്പ്​. ​ഇന്ത്യൻ പോസ്​റ്റുകൾക്തെിരെ പാക്സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും മൂന്നു​ സൈനികർ വീരമ്യത്യു വരിച്ചു. അഞ്ച്​ സൈനികർക്ക്​ പരിക്കേറ്റു.

കുപ്​വാരയിലെ നൗഗാം മേഖലയിലും പൂഞ്ചിലുമാണ്​​ പാക്​ സൈന്യം ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയത്​. ഇന്ത്യൻ ​സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി. നൗഗാമിലെ വെടിവെപ്പിൽ രണ്ട്​ സൈനികർ വീരമ്യത്യു വരിക്കുകയും നാലുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

നേരത്തെ പൂഞ്ച്​ സെക്​ടറിലുണ്ടായ പാക്​ വെടിവെപ്പിൽ ഒരു സൈനികൻ വീരമ്യത്യു വരിക്കുകയും ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക്​ മാറ്റി.

അതിർത്തിയിലെ ഇന്ത്യൻ പോസ്​റ്റുകൾക്ക്​ നേരെ പാക്​ സൈന്യം പ്രകോപനമായ രീതിയിൽ മോർട്ടാർ ഷെല്ലാക്രമണവും വെടിവെപ്പും തുടരുകയാണ്​. ഇന്ത്യൻ സേന നടത്തിയ പ്രത്യാക്രമണത്തിൽ പാക്​​ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.

കഴിഞ്ഞ എട്ടുമാസങ്ങൾക്കിടെ 3000ലധികം വെടിനിർത്തൽ കരാർ ലംഘനങ്ങളാണ്​ പാകിസ്​താൻ നടത്തിയതെന്നാണ്​ റിപ്പോർട്ട്​. 17 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pak armyLine of ControlCeasefire ViolationSoldiers
Next Story