Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് പരിക്ക്, രജൗരിയിൽ തിരച്ചിൽ ഊർജിതം
text_fieldsbookmark_border
രജൗരി: ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്ക്. തിങ്കളാഴ്ച വൈകിട്ട് അക്രമികൾക്കായി ആരംഭിച്ച തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. രജൗരി ജില്ലയിലെ കലക്കോട്ട് മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയും ജമ്മു കശ്മീർ പൊലിസും സംയുക്തമായാണ് കലക്കോട്ട് മേഖലയിലെ ബ്രോഹ്, സൂം വനമേഖലകളിൽ പരിശോധന നടത്തിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തത്.
പ്രദേശത്ത് രണ്ട് ഭീകരരുണ്ടെന്നും രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ചതായും സൈനിക ഉദ്യോഗസ്ഥർ അറയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

