Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിനോദയാത്രക്ക് പോയ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
Bus Overturned
cancel

മുംബൈ: വിദ്യാർഥികളു​മായി വിനോദയാത്രക്ക് പോയ ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മുംബൈയിലാണ് സംഭവം. ഒരു കോച്ചിങ് ക്ലാസിൽ നിന്നുള്ള വിദ്യാർഥികളാണ് വിനോദയാത്രക്ക് പോയിരുന്നത്. വിനോദയാത്രകഴിഞ്ഞ മടങ്ങവെ റായ്ഗഡ് ജില്ലയിലെ ഖൊപോളിയിലാണ് അപകടം നടന്നത്. പഴയ മുംബൈ-പൂനെ ഹൈവേയിൽ കുന്നിറങ്ങുമ്പോൾ രാത്രി എട്ടോടെയാണ് ബസ് മറിഞ്ഞത്.

മരിച്ച കുട്ടികളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. നിരവധി വിദ്യാർഥികൾക്ക് തലക്കും കൈകാലുകൾക്കും പരിക്കേറ്റിട്ടുണ്ട്.

മുംബൈയിലെ ചെമ്പൂരിൽ നിന്നുള്ള 10ാം ക്ലാസിലെ 48 വിദ്യാർഥികളും കോച്ചിങ് ക്ലാസിലെ രണ്ട് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. ലൊനവാലയിൽ നിന്ന് തരികെ വരികയായിരുന്നു ബസ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 2 School Students Dead As Bus Returning From Picnic Overturns Near Mumbai
Next Story