Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ രണ്ട്​...

യു.പിയിൽ രണ്ട്​ സന്യാസിമാർ അമ്പലത്തിനുള്ളിൽ കൊല്ലപ്പെട്ടു; ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
murder
cancel

മീററ്റ്​: ഉത്തർപ്രദേശിലെ ബുലന്ദ്​ശറിൽ രണ്ട്​ സന്യാസിമാരെ അമ്പലത്തിനകത്ത്​ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രംഗിദാസ്​ (55), ഷേർ സിങ്​ (46) എന്നീ​ സന്യാസിമാരെയാണ്​ വാളുകൊണ്ട്​ വെ​ട്ടേറ്റ്​ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്​. തിങ്കളാഴ്​ച രാത്രിയായിരുന്നു സംഭവം.

സന്യാസിമാരുടെ മരണവുമായി ബന്ധപ്പെട്ട്​ മുറൈ എന്ന രാജുവിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഇയാളാണ്​ സന്യാസിമാരെ കൊലപ്പെടുത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു. തങ്ങളുടെ ചവണ മോഷ്​ടിച്ചു​വെന്ന്​ ആരോപിച്ച്​ സന്യാസിമാർ രാജുവുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതിൽ രോഷാകുലനായിരുന്നു രാജു. ഈ ദേഷ്യമാണ്​ മയക്കുമരുന്നിന്​ അടിമയായ രാജുവിനെ കൊലപാതകത്തിലേക്ക്​ നയിച്ചതെന്ന്​ പൊലീസ്​ പറയുന്നു. കൊലപാതകത്തിന്​ പിന്നിൽ വർഗീയ വിഷയങ്ങളില്ലെന്നും ​പൊലീസ്​ കൂട്ടിച്ചേർത്തു.

പൊലീസ്​ പിടികൂടുമ്പോഴും രാജു മയക്കുമരുന്ന്​ ലഹരിയിലായിരുന്നു. ഇയാൾ സ്വബോധത്തിൽ എത്തിയിട്ട്​ ചോദ്യം ചെയ്യാനിരിക്കുകയാണ്​ പൊലീസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saintmalayalam newsindia newsSadhus KilledUttar Pradesh
News Summary - 2 Sadhus Killed In UP Temple Allegedly By Man They Had Accused Of Theft -india news
Next Story