യു.പിയിലെ ആശ്രമത്തിൽ രണ്ടു സന്യാസിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
text_fields(Photo: PTI/representational)
ലഖ്നോ: ഉത്തർ പ്രദേശ് മഥുരയിലെ ആശ്രമത്തിൽ ദുരൂഹസാഹചര്യത്തിൽ രണ്ടു സന്യാസിമാർ മരിച്ച നിലയിൽ. ഒരു സന്യാസിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുലാബ് സിങ്, ശ്യാം സുന്ദർ എന്നിവരാണ് മരിച്ചത്. രാം ബാബു എന്ന സന്യാസിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറൻസിക് സംഘം ആശ്രമത്തിലെത്തി നടത്തിയ പരിശോധനയിൽ ചായ കുടിച്ചതിന് ശേഷമാണ് രണ്ടു സന്യാസിമാരും മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. 60 കാരനായ ഗുലാബ് സിങ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. ജില്ല ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് 61കാരനായ ശ്യാം സുന്ദർ മരിച്ചത്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മഥുര എസ്.എസ്.പി ഗൗരവ് ഗ്രോവർ പറഞ്ഞു. ആശ്രമത്തിനകത്തുവെച്ച് വിഷം ഉള്ളിൽെചന്നാണ് രണ്ടു സന്യാസിമാരും മരിച്ചതെന്ന് സന്യാസിമാരിൽ ഒരാളുടെ സഹോദരനായ ഗോപാൽ ദാസ് ആരോപിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് ജില്ല ഓഫിസർ സർവാഗ്യ രാം മിശ്ര ഇന്ത്യ ടുഡെ ടി.വിയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

