Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആദ്യം കോവിഡ്​...

ആദ്യം കോവിഡ്​ നെഗറ്റീവ്​; മൂന്നാം ഘട്ടത്തിൽ പോസിറ്റീവ്​; ആശുപത്രിവിട്ട രോഗികളെ തിരിച്ചെത്തിച്ചു

text_fields
bookmark_border
ആദ്യം കോവിഡ്​ നെഗറ്റീവ്​; മൂന്നാം ഘട്ടത്തിൽ പോസിറ്റീവ്​;  ആശുപത്രിവിട്ട രോഗികളെ തിരിച്ചെത്തിച്ചു
cancel

നോയിഡ: ആദ്യ ഘട്ട പരിശോധനകളിൽ കോവിഡ്​ ബാധയില്ലെന്ന്​ വ്യക്തമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍നിന്ന് വിട്ടയ ച്ച രണ്ടു പേരില്‍ വീണ്ടും കോവഡ് കണ്ടെത്തി. മൂന്നാം ഘട്ട പരിശോധനയില്‍ കോവിഡ്​ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുട ര്‍ന്ന് ഇവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നോയിഡയിലെ ഗവണ്‍മ​െൻറ്​ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കഴിഞ്ഞ ആഴ്ച പ്രവേശിപ്പിക്കപ്പെട്ട രണ്ടു പേരില്‍ ആദ്യം നടത്തിയ പരിശോധനകളിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് ഇവരെ വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. എന്നാൽ വീണ്ടും ശേഖരിച്ച സാമ്പിൾ മൂന്നംഘട്ട പരിശോധന നടത്തിയതിൽ രണ്ടു പേരും കോവിഡ്​ പോസിറ്റീവാണന്ന്​ തെളിയുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ചയോടെ രണ്ടു പേരെയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നംഘട്ട പരിശോധനാഫലം വരുന്നതിന്​ മുമ്പ്​ രോഗികളെ ഡിസ്​ചാർജ്​ ചെയ്​ത സംഭവത്തിൽ അന്വേഷണം നടത്തുമെന്ന്​ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ കോവിഡ്​ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് നോയിഡ ഉള്‍പ്പെടുന്ന ഗൗതംബുദ്ധ നഗര്‍ ജില്ലയിലാണ്. സംസ്ഥാനത്ത്​ ഇതുവരെ 483 പേര്‍ക്കാണ് കോവിഡ്​ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsCoronavirusNoida hospital#Covid19
News Summary - 2 Readmitted To Noida Hospital After Coronavirus All-Clear - India news
Next Story