Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരിൽ രണ്ട് പേർക്ക് കോവിഡ്
text_fieldsbookmark_border
ഷിംല: ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കുറിെൻറ സുരക്ഷാ ഉദ്യോഗസ്ഥരിൽ രണ്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഗൺമാനും മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ ഡ്രൈവർക്കുമാണ് പരിശോധനയിൽ കോവിഡ് ബാധ കണ്ടെത്തിയത്.
ഇവരുമായി സമ്പർക്കമുള്ളവർ ക്വാറൻറീനിൽ പ്രവേശിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചു. കോവിഡ് ബാധിതരുമായി മുഖ്യമന്ത്രി ജയ് റാം താക്കുറിന് നേരിട്ട് സമ്പർക്കമുണ്ടോയെന്ന് വ്യക്തമാക്കിയിട്ടില്ല.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിെൻറ കണക്ക്പ്രകാരം ഹിമാചൽപ്രദേശിൽ 1256 കോവിഡ് ബാധിതരാണ് നിലവിൽ ചികിത്സയിലുള്ളത്. 2362 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 18 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

