ജമ്മുവിൽ വെടിവെപ്പ്: രണ്ട് പാക് സൈനികരെ വധിച്ചു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തിയ രണ്ട് പാകിസ്താൻ സൈനികരെ വെടിവെച്ചുകൊന്നു. തിങ്കളാഴ്ച രാത്രി കുപ്വാരയിൽ താങ്ധർ സെക്ടറിലാണ് ആക്രമണം നടന്നത്. പ്രകോപനമില്ലാതെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തിയ പാക് റേഞ്ചേസിനെതിരെ സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു.
നിയന്ത്രണ രേഖയിൽ കഴിഞ്ഞ ദിവസമുണ്ടായ പാക് വെടിവെപ്പിൽ സൈനികൻ പുഷ്പേന്ദർ സിങ് കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിന് 95 കിലോമീറ്റർ അകലെയുള്ള താങ്ധർ സെക്ടറിൽ നുഴഞ്ഞുകയറ്റശ്രമം നടത്തിയ പാക് റേഞ്ചേഴ്സിനെതിരെ ഇന്ത്യൻ സേന തിരിച്ചടിക്കുകയായിരുന്നു.
അതിർത്തി നിയന്ത്രണരേഖ ലംഘിച്ച് പാകിസ്താൻ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്നും ഇതെ തുടർന്ന് ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് പാക് റേഞ്ചേഴ്സിന് ജീവൻ നഷ്ടപ്പെട്ടതായും ശ്രീനഗറിലെ ഡിഫൻസ് വക്താവ് കേണൽ രാജേഷ് കാലിയ അറിയിച്ചു.
