ഡി.ജി.പിയുടെ വാഹനം തിരിച്ചറിഞ്ഞില്ല; പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsനോയിഡ: ചെക്ക് പോസ്ററിൽ ഡ്യൂട്ടിയിലിരിക്കെ ഡി.ജി.പിയുെട വാഹനത്തെ തിരിച്ചറിയാൻ സാധിക്കാതിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്െപൻഷൻ. യു.പിയിലെ അമ്രപാലി ചെക്ക് പോസ്റ്റിലാണ് സംഭവം. എസ്.െഎയെയും കോൺസ്റ്റബിളിനെയുമാണ് സസ്െപൻറ് ചെയ്തത്.
ന്യൂഡൽഹിയിലെ യോഗത്തിൽ പെങ്കടുക്കാനായാണ് ഡി.ജി.പി അതുവഴി കടന്നുപോയത്. എന്നാൽ ചെക് പോസ്റ്റിൽ ഡ്യുട്ടിയിലുണ്ടായിരുന്ന എസ്.െഎക്കും കോൺസ്റ്റബിളിനും ഡി.ജി.പിയുടെ വാഹനം തിരിച്ചറിയാനായില്ല. അവർ പൂർണ യൂണിഫോമിലായിരുന്നില്ല. തൊപ്പി തലയിൽ ഉണ്ടായിരുന്നിെല്ലന്നും മുതിർന്ന െപാലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഉദ്യോഗസ്ഥർ ഡി.ജി.പിയുടെ വാഹനം അടുത്തെത്തിയപ്പോൾ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഡ്യൂട്ടി സമയത്ത് അശ്രദ്ധ കാണിച്ചതിന് അച്ചടക്ക നടപടിയായാണ് സസ്പെൻറ് ചെയ്തത് എന്നും മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു .
