Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ജനാധിപത്യത്തിനെതിരെ...

‘ജനാധിപത്യത്തിനെതിരെ പ്രവർത്തിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു’; മധ്യപ്രദേശിൽ രണ്ടുപേർ എൻ.ഐ.എ കസ്റ്റഡിയിൽ

text_fields
bookmark_border
‘ജനാധിപത്യത്തിനെതിരെ പ്രവർത്തിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു’; മധ്യപ്രദേശിൽ രണ്ടുപേർ എൻ.ഐ.എ കസ്റ്റഡിയിൽ
cancel

ഭോപ്പാൽ: "ജനാധിപത്യത്തിനെതിരെ പ്രവർത്തിക്കാൻ ആളുകളെ പ്രേരിപ്പിച്ചു" എന്നാരോപിച്ച് മധ്യപ്രദേശിൽ രണ്ട് മുസ്​ലിം യുവാക്കളെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) മൂന്ന് പേരുടെയും വീടുകളിൽ റെയ്ഡ് നടത്തി.

അബ്ദുൽ അസീസ് (40), ഷോയിബ് ഖാൻ (26) എന്നിവരെയാണ്​ കസ്റ്റഡിയിലെടുത്തത്​. മധ്യപ്രദേശിലെ സിയോനി സ്വദേശികളാണ് ഇവർ.കഴിഞ്ഞ വർഷം കർണാടകയിലെ ശിവമോഗയിൽ മൂന്ന് ഐ.എസ് ഭീകരർ ബോംബ് സ്‌ഫോടനം നടത്തുകയും ദേശീയ പതാക കത്തിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ്​ എൻ.ഐ.എ ഭാഷ്യം.

ഇരുവരുടെയും വീടുകളിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും ഹാർഡ് ഡിസ്‌കുകളും പുസ്തകങ്ങളും എൻ.ഐ.എ സംഘം പിടിച്ചെടുത്തതായി സിയോനി സീനിയർ പൊലീസ് ഓഫീസർ റാംജി ശ്രീവാസ്തവ പറഞ്ഞു. "ജനാധിപത്യത്തിനെതിരെ പ്രവർത്തിക്കാൻ ആളുകളെ പ്രേരിപ്പിക്കുക" എന്ന ആഹ്വാനങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങളും ഇവരുടെ വീടുകളിൽനിന്ന്​ കണ്ടെത്തിയിട്ടുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshNIA.two muslim men arrested
News Summary - 2 Muslim Men Detained By Anti-Terror Agency In Madhya Pradesh
Next Story