Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുപ്​വാര ഏറ്റുമുട്ടൽ;...

കുപ്​വാര ഏറ്റുമുട്ടൽ; രണ്ട്​ ജവാൻമാർ കൂടി കൊല്ലപ്പെട്ടു; അഞ്ച്​ തീവ്രവാദികളെ വധിച്ചു

text_fields
bookmark_border
കുപ്​വാര ഏറ്റുമുട്ടൽ; രണ്ട്​ ജവാൻമാർ കൂടി കൊല്ലപ്പെട്ടു; അഞ്ച്​ തീവ്രവാദികളെ വധിച്ചു
cancel

ശ്രീനഗര്‍: നോർത്ത്​ കശ്മീരിലെ കുപ്​വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ സൈനികർ കൊല്ലപ്പെട്ടു. കുപ്​വാരയിലെ കേരാൻ സെക്​ടറിൽ ഇന്ന്​ പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ്​ രണ്ട്​ സൈനികർക്ക്​ ​കൂടി ജീവൻ നഷ്​ടമായത്​. ഏറ്റുമു ട്ടലിൽ സൈന്യം അഞ്ച്​ തീവ്രവാദികളെ വധിച്ചു.

തീവ്രവാദികൾ ഷ​ംസബാരി റേഞ്ചിൽ നിന്നും അതിർത്തി കടന്ന്​ നാടോടികൾ താൽക്കാലികമായി താമസിച്ചു വരുന്ന പോസ്​വാൽ പ്രദേശത്തിലൂടെയാണ്​ കേരാൻ സെക്​ടറിലേക്ക്​ കടന്നതെന്നാണ്​ കരസേന വൃത്തങ്ങൾ നൽകുന്ന സൂചന.

കശ്​മീരിലെ കുപ്​വാരയിലും കുൽഗാമിലുമായി കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ സൈനികർക്ക്​ ജീവൻ നഷ്​ടമായിരുന്നു.സൈന്യം ഒമ്പത്​ തീവ്രവാദികളെ വധിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsencounter. Terrorist
News Summary - 2 more soldiers dead, 5 terrorists killed in J-K’s Kupwara - India news
Next Story