Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെല്ലിക്കെട്ട്;...

ജെല്ലിക്കെട്ട്; തമിഴ്നാട്ടിൽ മൂന്ന് മരണം; സമ്മാനപ്പെരുമഴ പ്രഖ്യാപിച്ച് രാഷ്ട്രീയക്കാർ 

text_fields
bookmark_border
ജെല്ലിക്കെട്ട്; തമിഴ്നാട്ടിൽ മൂന്ന് മരണം; സമ്മാനപ്പെരുമഴ പ്രഖ്യാപിച്ച് രാഷ്ട്രീയക്കാർ 
cancel

കോ​യ​മ്പ​ത്തൂ​ർ: ത​മി​ഴ്​​നാ​ടി​​​െൻറ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന ജെ​ല്ലി​ക്കെ​ട്ടി​​ൽ മൂ​ന്ന്​ മ​ര​ണം. ശി​വ​ഗം​ഗ ജി​ല്ല​യി​​ൽ കാ​ര​ക്കു​ടി തി​രു​പ്പ​ത്തൂ​രി​ന്​ സ​മീ​പം ശി​റാ​വ​യ​ലി​ൽ കാ​ള​ക​ളു​ടെ കു​ത്തേ​റ്റ്​ ര​ണ്ടു​പേ​ർ മ​രി​ച്ചു. കാ​ണി​ക​ളാ​യ രാ​മ​നാ​ഥ​ൻ, കാ​ശി എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. ഇ​രു​പ​തോ​ളം പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. തി​രു​ച്ചി മ​ണ​പാ​റ അ​വ​റാ​ങ്കാ​ട്ടി​ൽ ന​ട​ന്ന ജെ​ല്ലി​ക്കെ​ട്ടി​ൽ പു​തു​ക്കോ​ട്ട ഇ​ട​യ​പ​ട്ടി ചോ​ല​യ്യ​നും മ​രി​ച്ചു. ഇ​വി​ടെ നാ​ൽ​പ​തോ​ളം പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. മ​റ്റി​ട​ങ്ങ​ളി​ലും ജെ​ല്ലി​ക്കെ​ട്ടു​ക​ൾ അ​ര​ങ്ങേ​റി.

അലങ്കാനല്ലൂർ ജെല്ലിക്കെട്ടിൽ സമ്മാനപ്പെരുമഴ
മധുര ജില്ലയിലെ പ്രസിദ്ധമായ അലങ്കാനല്ലൂർ ജെല്ലിക്കെട്ടിൽ സമ്മാനപ്പെരുമഴ. കാളകളെ തുറന്നുവിടുന്ന വാടിവാസലിൽനിന്ന്​ കാളകളുടെ മുതുകിൽ പിടിച്ച്​ നിശ്​ചിത ദൂരം കടന്ന യുവാക്കൾക്കും ആർക്കും പിടികൊടുക്കാതെ ചീറിപ്പാഞ്ഞ കാളകളുടെ ഉടമസ്​ഥർക്കും സമ്മാനങ്ങൾ വിതരണം ചെയ്​തു. ഒാരോ വിജയിക്കും റൊക്കപണം, സ്വർണ- വെള്ളിനാണയങ്ങൾ, വിവിധ ഗ്രഹോപകരണങ്ങൾ തുടങ്ങി ഇരുപതിലധികം സമ്മാനങ്ങളാണ്​ നൽകിയത്​. 

എം.എൽ.എമാർ ഉൾപ്പെട്ട ജനപ്രതിനിധികളും വ്യവസായ പ്രമുഖരും വൻ തുകയുടെ സമ്മാനങ്ങളാണ്​ പ്രഖ്യാപിച്ചത്​. ബൈക്കുകൾ ഉൾപ്പെടെ ഇരുചക്ര വാഹനങ്ങളും സമ്മാനിച്ചു. ഒമ്പത്​ കാളകളെ പിടിച്ച അലങ്കാനല്ലൂർ അജയ്​ എന്ന യുവാവിനും മികച്ച നിലയിൽ കാളയെ പരിശീലിപ്പിച്ച മധുര സന്തോഷിനും മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും വക കാറുകൾ സമ്മാനിച്ചു. ചൊവ്വാഴ്​ച രാവിലെ ജെല്ലിക്കെട്ട്​ മൈാനത്തിലെ പ്രത്യേക പവലിയനിൽ നടന്ന ചടങ്ങിൽ  മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർശെൽവം എന്നിവർ ചേർന്ന്​ ഉദ്​ഘാടനം ചെയ്​തു. നേരത്തെ ജെല്ലിക്കെട്ടുമായി ബന്ധ​െപ്പട്ട ഫോ​േട്ടാ പ്രദർശനമേളയും മുഖ്യന്ത്രി തുറന്നു. ജെല്ലിക്കെട്ട്​ ആരംഭിക്കുന്നതിന്​ മുമ്പ്​ സംഘാടക സമിതിയും മന്ത്രിമാർ ഉൾപ്പെട്ട ജനപ്രതിനിധികളും കാളപിടിയൻമാരും പ്രതിജ്ഞയെടുത്തു. 

മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മൃഗപീഡനം ഉൾപ്പെടെ നടത്തുന്നു​ണ്ടോയെന്ന്​ അറിയാൻ കേന്ദ്ര മൃഗക്ഷേമ ബോർഡ്​ കൺവീനർ എസ്​.കെ. മിത്തലി​​​െൻറ നേതൃത്വത്തിലുള്ള പ്രതിനിധിസംഘവും സ്​ഥലത്തുണ്ടായിരുന്നു. 571 കാളകളും 697 യുവാക്കളുമാണ്​ ജെല്ലിക്കെട്ടിൽ പ​െങ്കടുത്തത്​. 40ഒാളം പേർക്ക്​ പരിക്കേറ്റു. ഇവരിൽ അഞ്ചുപേരെ മധുര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathjellikattuTamil Nadumalayalam news
News Summary - 2 More Deaths At Jallikattu Event Amid Big Prizes Offered By Politicians-India News
Next Story