Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തർപ്രദേശിൽ കാണാതായ...

ഉത്തർപ്രദേശിൽ കാണാതായ പെൺകുട്ടികളുടെ മൃതദേഹം മലയിടുക്കിൽ

text_fields
bookmark_border
etawah station
cancel

ലഖ്​നോ:  ഉത്തർപ്രദേശിൽ മൂന്നു ദിവസം മുമ്പ്​ കാണാതായ ​രണ്ട് പെൺകുട്ടികളുടെ മൃതദേഹം മലയിടുക്കിൽ കണ്ടെത്തി.  കാൻപൂർ ദേഹത്തിൽ നിന്നും കാണാതായ രണ്ട്​ വിദ്യാർഥികളുടെ മൃതദേഹമാണ്​ എത്​വാ ജില്ലയി​ലെ ചമ്പാൽ മലയിടുക്കിൽ  കണ്ടെത്തിയത്​. മൃതദേഹങ്ങൾ മലയിടുക്കിൽ നിന്നുള്ള അരുവിയിൽ പൊന്തികിടക്കുന്നതു കണ്ട നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. 

മൂന്നു പെൺകുട്ടികളെയാണ്​ കാണാതായത്​. ഇതിൽ പ്​ളസ്​ വൺ വിദ്യാർഥിയായ പെൺകുട്ടിയെ ഇനിയും കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്​ച സ്​കൂളിലേക്ക്​ പോയ മൂവരും വൈകിട്ട് വീട്ടിലെത്താത്തതിനെ തുടർന്ന്​ രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. 

മൃതദേഹങ്ങൾ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞു. കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്​റ്റ്​മോർട്ടം നടപടികൾക്കായി കൊണ്ടുപോയി. ഒരാളുടെ മുഖത്തി​​െൻറ വലതുഭാഗം കാഠിന്യമുള്ള ഏതോ വസ്​തുവിൽ തട്ടി തകർന്ന അവസ്ഥയിലാണ്​. പെൺകുട്ടികൾ ലൈംഗികാക്രമണത്തിന്​ വിധേയയായിട്ടുണ്ടോയെന്ന്​ അന്വേഷിച്ച്​ വരികയാണെന്ന്​ പൊലീസ്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationmalayalam newsEtawahUttar Pradesh
News Summary - 2 Missing Girls Found Dead in UP Ravines, Police Had Refused to File Case
Next Story