കുട്ടികെള തട്ടിക്കൊണ്ടു പോകുന്നവർ എന്നാരോപിച്ച് ചെെന്നെയിലും ആൾക്കൂട്ട മർദനം
text_fieldsചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്നാരോപിച്ച് മഹാരാഷ്ട്രയിൽ അഞ്ചു പേരെ തല്ലിക്കൊന്നതിനു പിറകെ, ചെെന്നെയിലും രണ്ടുപേർക്കെതിരെ ജനക്കൂട്ടത്തിെൻറ ആക്രമണം. കുട്ടിെയ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് രണ്ടുപേരെ ജനക്കൂട്ടം മർദിച്ച് അവശരാക്കിയത്.
സംഭവത്തിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മർദിക്കുന്നതായി വിഡിയോയിൽ കണ്ട ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു. ചെന്നൈ മെട്രോ ജോലിക്ക് വന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കാണ് മർദനമേറ്റതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ കുട്ടിയോട് സംസാരിച്ചതിനാണ് അഞ്ചുപേരെ തല്ലിക്കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന വാട്സ് ആപ്പ് സന്ദേശം കണ്ടാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
