Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ രണ്ട്...

മണിപ്പൂരിൽ രണ്ട് മെയ്തേയി വിഭാഗക്കാർ കൊല്ലപ്പെട്ട നിലയിൽ, ആറ് പേരെ കാണാതായി

text_fields
bookmark_border
manipur 987897
cancel

ഇംഫാൽ: സംഘർഷാവസ്ഥ നിലനിൽക്കുന്ന മണിപ്പൂരിൽ രണ്ട് മെയ്തേയി വിഭാഗക്കാരുടെ മൃതദേഹം കണ്ടെത്തി. ജിരിബാം മേഖലയിൽ ചൊവ്വാഴ്ച രാവിലെയാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹം കണ്ടെത്തിയത്. മേഖലയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ആറ് പേരെ കാണാതായെന്നും പൊലീസ് അറിയിച്ചു. തിങ്കളാഴ്ച ജി​രി​ബാം ജി​ല്ല​യി​ലെ ബൊ​റോ​ബേ​ക്രയിൽ പൊ​ലീ​സ് സ്റ്റേ​ഷ​നും സി.​ആ​ർ.​പി.​എ​ഫ് ക്യാ​മ്പും ആ​ക്ര​മി​ച്ച കു​ക്കി സം​ഘ​ത്തി​ലെ 11 പേ​ർ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടിരുന്നു.

ലയ്ശ്രാം ബാരൽ സിങ് (63), മെയ്ബാം കെശ്വോ സിങ് (71) എന്നിവരെയാണ് ഇന്ന് വീടുകൾക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാണാതായ ആറ് ഗ്രാ​മീ​ണ​രെ അ​ക്ര​മി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണോ അക്രമികളിൽ നിന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഒ​ളി​വി​ൽ ​പോ​യ​താ​ണോ എ​ന്ന് വ്യ​ക്ത​മ​ല്ല.

11 പേർ കൊല്ലപ്പെട്ടതിൽ പ്ര​തി​ഷേ​ധി​ച്ച് കു​ക്കി സോ ​കൗ​ൺ​സി​ൽ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ആഹ്വാനം ചെയ്ത ബ​ന്ദ് തുടരുകയാണ്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ഓ​ടെ​യാ​ണ് ആ​യു​ധ​ധാ​രി​ക​ളാ​യ ഒ​രു​സം​ഘം കു​ക്കി​ക​ൾ ബോ​റോ​ബേ​ക്ര പൊ​ലീ​സ് സ്റ്റേ​ഷ​നും സി.​ആ​ർ.​പി.​എ​ഫ് ക്യാ​മ്പും ആ​ക്ര​മി​ച്ച​ത്. സി.​ആ​ർ.​പി.​എ​ഫി​​ന്റെ ശ​ക്ത​മാ​യ തി​രി​ച്ച​ടി​യി​ൽ 11 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ​നി​ന്ന് നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് സി.​ആ​ർ.​പി.​എ​ഫ് ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ സ്ഥി​തി ഗു​രു​ത​ര​മാ​ണ്.

വ​ൻ ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ കു​ക്കി​ക​ൾ ആ​ദ്യം പൊ​ലീ​സ് സ്​​റ്റേ​ഷ​​നാ​ണ് ആ​ക്ര​മി​ച്ച​ത്. തു​ട​ർ​ന്ന്, പൊ​ലീ​സ് അ​ക്ര​മി​ക​ൾ​ക്കു​നേ​രെ വെ​ടി​വെ​പ്പ് ന​ട​ത്തി. പി​ന്നീ​ട് 100 മീ​റ്റ​ർ അ​ക​ലെ​യു​ള്ള ജ​കു​രാ​ദോ​ർ ക​രോ​ങ് ച​ന്ത​യി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ നി​ര​വ​ധി ക​ട​ക​ൾ​ക്ക് തീ​വെ​ച്ചു. അ​തി​നു​ശേ​ഷ​മാ​ണ് സി.​ആ​ർ.​പി.​എ​ഫ് ക്യാ​മ്പി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ​സി.​ആ​ർ.​പി.​എ​ഫ് പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി​യ​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ മു​ക്കാ​ൽ മ​ണി​ക്കൂ​​റോ​ളം ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഇം​ഫാ​ൽ വെ​സ്റ്റ് ജി​ല്ല​യി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. കു​ന്നി​ൻ​മു​ക​ളി​ൽ​നി​ന്ന് താ​ഴ്വ​ര​യി​ലേ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് തി​രി​ച്ചും വെ​ടി​വെ​പ്പു​ണ്ടാ​യി. പ്രാ​യ​മാ​യ​വ​രെ​യും സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.

മ​ണി​പ്പൂ​രി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ മൂ​ന്ന് ദി​വ​സ​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ നി​ര​വ​ധി ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി അ​സം റൈ​ഫി​ൾ​സ് അ​റി​യി​ച്ചു. ചു​രാ​ചാ​ന്ദ്പൂ​ർ ജി​ല്ല​യി​ലെ ഖൊ​നോം​ഫാ​യി ഗ്രാ​മ​ത്തി​ൽ ന​ട​ന്ന തി​ര​ച്ചി​ലി​ൽ ര​ണ്ട് റൈ​ഫി​ൾ, ര​ണ്ട് പി​സ്റ്റ​ൾ, ആ​റ് ഒ​റ്റ​ക്കു​ഴ​ൽ തോ​ക്ക്, വെ​ടി​യു​ണ്ട​ക​ൾ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു. കാ​ങ്പോ​ക്പി ജി​ല്ല​യി​ൽ ന​ട​ന്ന റെ​യ്ഡി​ൽ ര​ണ്ട് റൈ​ഫി​ൾ, ര​ണ്ട് ഒ​റ്റ​ക്കു​ഴ​ൽ ​തോ​ക്ക്, ര​ണ്ട് പി​സ്റ്റ​ൾ, ര​ണ്ട് മി​സൈ​ൽ ലോ​ഞ്ച​റു​ക​ൾ, വെ​ടി​യു​ണ്ട​ക​ൾ തു​ട​ങ്ങി​യ​വ ക​ണ്ടെ​ടു​ത്തു. കാ​ക്ചി​ങ് ജി​ല്ല​യി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഒ​രു റൈ​ഫി​ൾ, വെ​ടി​യു​ണ്ട​ക​ൾ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു. സൈ​ന്യം, അ​സം റൈ​ഫി​ൾ, മ​ണി​പ്പൂ​ർ പൊ​ലീ​സ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurManipur Issue
News Summary - 2 Meitei men found dead, 6 missing from relief camp
Next Story