ഒരു ലക്ഷം വീതം ഇനാം പ്രഖ്യാപിക്കപ്പെട്ട രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; ഏറ്റുമുട്ടൽ നടന്നതായി സുരക്ഷാസേന
text_fieldsസുക്മ: തലയ്ക്ക് ഒരു ലക്ഷം വീതം ഇനാം പ്രഖ്യാപിക്കപ്പെട്ട രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. തട്മേതല- ദുലേജ് ഗ്രാമങ്ങൾക്കിടയിലുള്ള വനത്തിൽ ഇന്നലെ രാവിലെ ആറിനായിരുന്നു ഏറ്റുമുട്ടൽ.
വിവിധ സുരക്ഷാസേനകളിലെ ഉദ്യോഗസ്ഥർ മാവോയിസ്റ്റ് വേട്ടയിൽ പങ്കാളികളായി. സംഭവസ്ഥലത്ത് നിന്ന് 12 ബോർ ഡബിൾ ബാരൽ റൈഫിളും ഒരു പിസ്റ്റളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. മേഖലയിൽ തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. സി.പി.ഐ (മാവോയിസ്റ്റ്) യുടെ ജഗർഗുണ്ട ഏരിയാ കമ്മിറ്റിയിൽ പെടുന്ന 10-12 സായുധ കേഡർമാർ തദ്മെറ്റ്‌ല-ഡൂലെഡ് ഗ്രാമങ്ങളിലെ വനങ്ങളിലുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയതെന്ന് സുരക്ഷ സേന പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

