Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഛത്തീസ്ഗഡിൽ രണ്ട് മാവോവാദികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഛത്തീസ്ഗഡിൽ രണ്ട് മാവോവാദികൾ കൊല്ലപ്പെട്ടു
cancel

രാജ്പുർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ ചൊവ്വാഴ്ച വൈകിട്ട് സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ രണ്ട് മാവോവാദികൾ കൊല്ലപ്പെട്ടു. ഈസ്റ്റ് ബസ്തർ ഡിവിഷനിലെ മാവോയിസ്റ്റ് കമാൻഡർ ഹൽദാർ, ഏരിയ കമ്മിറ്റിയംഗം രാമേ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവർക്കുമായി സർക്കാർ 13 ലക്ഷം രൂപയുടെ ഇനാം പ്രഖ്യാപിച്ചിരുന്നു.

ഛത്തീസ്ഗഡ് പൊലീസിലെ രണ്ട് വിഭാഗങ്ങളായ ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡി.ആർ.ജി), ബസ്തർ ഫൈറ്റേഴ്സ് എന്നിവ സംയുക്തമായി നടത്തിയ നീക്കത്തിലാണ് മാവോവാദികൾ കൊല്ലപ്പെട്ടത്. എ‍.കെ 47 റൈഫിൾ, സ്ഫോടക വസ്തുക്കൾ എന്നിവ ഏറ്റുമുട്ടലുണ്ടായ സ്ഥലത്തുനിന്ന് കണ്ടെത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 2 2 Maoists, Carrying Rs 13 Lakh Bounty, Killed In Encounter In Chhattisgarh, Carrying Rs 13 Lakh Bounty, Killed In Encounter In Chhattisgarh
Next Story