Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരിൽ ബാങ്ക് മാനേജരുടെ കൊലപാതകത്തിന് പിന്നിൽ ​പ്രവർത്തിച്ച രണ്ടു പേരെ വധിച്ചുവെന്ന് സൈന്യം

text_fields
bookmark_border
കശ്മീരിൽ ബാങ്ക് മാനേജരുടെ കൊലപാതകത്തിന് പിന്നിൽ ​പ്രവർത്തിച്ച രണ്ടു പേരെ വധിച്ചുവെന്ന് സൈന്യം
cancel

ശ്രീനഗർ: കശ്മീരിൽ ബാങ്ക് മാനേജരുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ട് ഭീകരരെ വധിച്ചുവെന്ന് സൈന്യം. ലശ്കർ-ഇ-ത്വയിബയുമായി ബന്ധമുള്ള ഭീകരരെയാണ് വധിച്ചതെന്നും സൈന്യം വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി വൈകി ഷോപിയാനിലാണ് ഏറ്റുമുട്ടലുണ്ടായത്.

ജാൻ മുഹമ്മദ് ലോൺ എന്നയാളാണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്നും ഇയാൾക്ക് കുൽഗാമിൽ ബാങ്ക് മാനേജറെ കൊലപ്പെടുത്ത സംഭവത്തിൽ പങ്കുണ്ടെന്നും സൈന്യം അറിയിച്ചു. നേരത്തെ വിജയ് കുമാർ ബെനിവാൽ എന്ന ബാങ്ക് ജീവനക്കാരനെ ഭീകരർ വെടിവെച്ച് കൊന്നിരുന്നു.

ഇലാക്വി ദേഹ്തി ബാങ്കിലെ ജീവനക്കാരനായ അദ്ദേഹത്തെ പട്ടാപകലാണ് ഒരു സംഘമാളുകൾ വെടിവെച്ച് കൊന്നത്. ബാങ്കിലെത്തി ജീവനക്കാര​നെ കൊലപ്പെടുത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മേയ് ഒന്നിന് ശേഷം എട്ട് പേരെയാണ് ഇത്തരത്തിൽ ഭീകരർ കശ്മീർ താഴ്വരയിൽ കൊലപ്പെടുത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 2 LeT-linked terrorists shot dead in J&K. 1 was involved in bank manager killing
Next Story