Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തിയിൽ...

അതിർത്തിയിൽ ഏറ്റുമുട്ടൽ; രണ്ട്​ ലഷ്​കർ തീവ്രവാദികളെ സൈന്യം വധിച്ചു

text_fields
bookmark_border
അതിർത്തിയിൽ ഏറ്റുമുട്ടൽ; രണ്ട്​ ലഷ്​കർ തീവ്രവാദികളെ സൈന്യം വധിച്ചു
cancel

ജമ്മുകാശ്​മീർ: കുപ്​വാര ജില്ലയിൽ ​ൈസന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ ലഷ്​കർ തീവ്രവാദികൾ കൊല്ല​െപ്പട്ടു. അതിർത്തിയിൽ നിന്ന്​ 100 മീറ്റർ അകലെ മാത്രമായിരുന്നു സംഭവം. രാജ്യത്തേക്ക്​ നുഴഞ്ഞുകയറാൻ ശ്രമിച്ചവരാണ്​ കൊല്ലപ്പെട്ടതെന്ന്​ സൈന്യം അറിയിച്ചു. മരിച്ച തീവ്രവാദികളിലൊരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്​.

ഹാന്ദ്​വാര സ്വദേശിയ 23കാരൻ ഇദ്​രീസ്​ അഹമ്മദ്​ ഭട്ടാണ്​ കൊല്ലപ്പെട്ടതെന്നും ഇയാൾ വാഗാ അതിർത്തിവഴി പാകിസ്​ഥാനിലേക്ക്​ പരിശീലനത്തിന്​ പോയി തിരികെവരികയായിരുന്നെന്നും സൈനിക വക്​താവ്​ പറഞ്ഞു. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇവരിൽ നിന്ന്​ എ.കെ 47 തോക്കുകൾ, പിസ്​റ്റൾ, ഗ്രനേഡ്​ എന്നിവ കണ്ടെടുത്തു. കാശ്​മീരി​​െൻറ പ്രത്യേക പദവിസംബന്ധിച്ച 370ാം വകുപ്പ്​ നീക്കംചെയ്​തതി​​െൻറ വാർഷികത്തിൽ സംസ്​ഥാനത്ത്​ പ്രശ്​നങ്ങൾ സൃഷ്​ടിക്കുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യമെന്നാണ്​ കരുതുന്നത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsLoC
News Summary - 2 Lashkar terrorists shot dead 100 metres from LoC
Next Story