വനിത പ്രക്ഷോഭകരുടെ ബന്ധുക്കളിൽനിന്ന് രണ്ടു ലക്ഷത്തിെൻറ ബോണ്ട് എഴുതിവാങ്ങി യു.പി സർക്കാർ
text_fieldsകാൺപുർ/അലീഗഢ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധരംഗത്തുള്ള വനിതകളുടെ ബന്ധുക്കെള കൊണ്ട് രണ്ടു ലക്ഷം രൂപയുടെ ബോണ്ട് ഒപ്പിട്ടു വാങ്ങി ഉത്തർപ്രദേശിലെ കാൺപുർ ഭരണകൂടത്തിെൻറ വിചിത്ര നടപടി. നഗരത്തിലെ മുഹമ്മദലി പാർക്കിൽ സ്ത്രീകൾ ആഴ്ചകളായി നടത്തുന്ന സമരത്തെ പൊളിക്കാനാണ്, ‘ക്രമസമാധാനനില ഉറപ്പുവരുത്താൻ’ എന്നു പറഞ്ഞ് പ്രക്ഷോഭകരുടെ വീട്ടുകാരിൽനിന്ന് ബോണ്ട് എഴുതിവാങ്ങിയത്. സമാധാനം ഉറപ്പുവരുത്തുമെന്നാണ് എഴുതിവാങ്ങുന്നത്. ബന്ധുക്കൾ സമരരംഗത്തുള്ള 66 പേർക്ക് ഇങ്ങനെ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
പ്രതിഷേധിക്കുന്ന സ്ത്രീകളെ അക്രമത്തിന് പ്രേരിപ്പിക്കാൻ പുരുഷന്മാർ ശ്രമിച്ചേക്കുെമന്നും ഇതിനുള്ള മുൻകരുതലായാണ് ഇങ്ങനെ നോട്ടീസ് അയച്ചതെന്നും അഡീഷനൽ സിറ്റി മജിസ്ട്രേറ്റ് അനിൽ അഗ്നിഹോത്രി പറഞ്ഞു.
ഇതിനിടെ, അലീഗഢിലെ ഈദ്ഗാഹ് മൈതാനത്ത് അനിശ്ചിതകാല ധർണ ആരംഭിച്ച വനിതകൾക്കെതിരെ, കുറ്റകരമായ സംഘംചേരൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തു.
250 വനിതകൾക്കെതിരെയാണ് കേസെടുത്തത്. ബുധനാഴ്ച ആരംഭിച്ച പ്രക്ഷോഭം ഒഴിപ്പിക്കാൻ അധികൃതർ നിരോധനാജ്ഞ പ്രഖ്യാപിച്ചുവെങ്കിലും പരിസരപ്രദേശങ്ങളിൽനിന്നടക്കം ഒട്ടേറെ വനിതകൾ ഈദ്ഗാഹിലെത്തി ധർണ ആരംഭിക്കുകയായിരുന്നു.
പൗരത്വ പ്രക്ഷോഭത്തിെൻറ ഭാഗമായി കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്ത് ദ്വിദിന ധർണ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
