Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്കുമായി കൂട്ടിയിടിച്ച ബസ് തീഗോളമായി; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
ലഖ്നോ-അസംഗഡ് ഹൈവേ, ബസും ബൈക്കും കൂട്ടിയിടിച്ചു,
cancel
camera_alt

ലഖ്നോ-അസംഗഡ് ഹൈവേയിൽ അപകടത്തിൽപ്പെട്ട ബസിന് തീപിടിച്ചപ്പോൾ

ലഖ്നോ: ഉത്തർപ്രദേശിലെ ലഖ്നോ-അസംഗഡ് ഹൈവേയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഡൽഹിയിൽ നിന്ന് യാത്രക്കാരുമായി വരികയായിരുന്നു ബസ്.

അസംഗഡ് അത്‌റൗലിയ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ദേശീയ പാതയിൽ എത്തിയപ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് റോഡിൽ നിന്ന് 100 ​​മീറ്ററോളം നീങ്ങി. ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബസിനു തീപിടിച്ചു.

രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി ബസിനുള്ളിലെ യാത്രക്കാരെ പുറത്തെത്തിച്ചു. രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബസ് യാത്രക്കാരായ നിരവധി പേർക്ക് പൊള്ളലേറ്റു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 2 killed in bus-bike collision on Lucknow-Azamgarh highway in UP
Next Story