യു.പിയിൽ ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടു
text_fieldsഅലിഗഡ്: നിരവധി കൊലപാതക കേസുകളിൽ പ്രതികളായ രണ്ടുപേർ ഉത്തർ പ്രദേശിൽ ഇന്നു രാവിലെ നടന്ന പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മുസ്തകിം, നൗഷാദ് എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ദിവസങ്ങളായി ഇവർക്കുവേണ്ടി തെരച്ചിൽ നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ട് ഹിന്ദു പുരോഹിതരുടേത് ഉൾപ്പെടെ ആറു കൊലപാതകങ്ങളിൽ ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
പ്രതികൾ രണ്ടുപേരും ബൈക്കിൽ സഞ്ചരിക്കവേ പൊലീസ് പിന്തുടർന്നെങ്കിലും പെലീസിനു നേരെ വെടിെവച്ച ശേഷം അവർ സർക്കാർ കെട്ടിടങ്ങൾ ധാരാളമുള്ള സ്ഥലത്ത് ഒളിച്ചിരുന്നു. അവിടെ നിന്നും വെടിവെപ്പ് തുടർന്നു. പൊലീസ് തിരിച്ചടിച്ചപ്പോൾ ഇരുവരും വെടിയേറ്റ് മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഏറ്റുമുട്ടൽ റിപോർട്ട് ചെയ്യാൻ പൊലീസ് മാധ്യമങ്ങളെ ക്ഷണിച്ചിരുന്നു. തോക്കുധാരികളായ പൊലീസുകാർ വെടിെവക്കുന്നതിെൻറ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
