മദ്യപിച്ച നിയമ വിദ്യാർഥിനി ഒാടിച്ച കാർ ഡിവൈഡറിലിടിച്ച് രണ്ടു മരണം
text_fieldsന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ മുഖർജി നഗറിൽ കാർ ഡിവൈഡറിൽ ഇടിച്ച് രണ്ടു മരണം. മൂന്നു പേർക്ക് പരിക്കേറ്റു.
ഞായറാഴ്ചയാണ് സംഭവം നടന്നത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനിടയാക്കിയത്. റിതേഷ് ദാഹിയ (21), സിദ്ധാർഥ് (20) എന്നിവരാണ് മരിച്ചത്. ഡ്രൈവറുൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു.
19 കാരിയ ദിക്ഷ ദാതുവാണ് വാഹനമോടിച്ചിരുന്നത്. നിയമ വിദ്യാർഥിനിയായ ദിക്ഷ മദ്യപിച്ചാണ് വാഹനമോടിച്ചതെന്നും ഇവർക്ക് ലേണേഴ്സ് ലൈസൻസാണുള്ളതെന്നും പൊലീസ് പറഞ്ഞു. ആശുപത്രിയിൽ നിന്ന് വിട്ടയച്ച ഉടൻ ദിക്ഷയെ െപാലീസ് അറസ്റ്റ് ചെയ്തു.
നോയിഡയിലെ കോളജ് ഫെസ്റ്റിവലിനു ശേഷം മടങ്ങുകയായിരുന്നു വിദ്യാർഥി സംഘം. മരിച്ച റിതേഷ് ദാഹിയയുടെ പിതാവിെൻറ ഉടമസ്ഥതയിലുളളതാണ് വാഹനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
