Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി എം.എൽ.എയുടെ...

ബി.ജെ.പി എം.എൽ.എയുടെ പിറന്നാൾ പാർട്ടിക്കിടെ അടിപിടി; രണ്ടുപേർ കൊല്ലപ്പെട്ടു

text_fields
bookmark_border
ബി.ജെ.പി എം.എൽ.എയുടെ പിറന്നാൾ പാർട്ടിക്കിടെ അടിപിടി; രണ്ടുപേർ കൊല്ലപ്പെട്ടു
cancel

ബി.ജെ.പി എം.എൽ.എയുടെ പിറന്നാളാഘോഷത്തിൽ പ​ങ്കെടുത്തവർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന്​ രണ്ട്​ പേർ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ജബേര എം‌.എൽ‌.എയായ ധർമേന്ദ്ര സിങ്​ ലോധിയുടെ ജന്മദിനാഘോഷത്തിനിടെയാണ്​​ സംഭവം നടന്നത്​. നോഹത പോലീസ് സ്റ്റേഷന് കീഴിലുള്ള ബൻ‌വർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ്​​ വാക്കേറ്റമുണ്ടായതെന്നും ദാമോ പൊലീസ് സൂപ്രണ്ട് ഹേമന്ത് ചൗഹാൻ അറിയിച്ചു.

30 വയസുകാരനായ ജോഗേന്ദ്ര സിങ്, അരവിന്ദ്​ ജയ്​ൻ​ എന്നിവരാണ്​ കൊല്ലപ്പെട്ടത്​. ജോഗേന്ദ്ര സിങ്​ വെടിയേറ്റാണ് മരിച്ചതെന്ന്​ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്​. അരവിന്ദ് ജയ്​നിനെ ചിലർ കല്ലും വടിയും കൊണ്ട് മർദ്ദിച്ച്​ കൊലപ്പെടുത്തുകയായിരുന്നുവെന്നും പി.ടി.ഐയുടെ റിപ്പോർട്ടിൽ പറയുന്നു. ആഘോഷ പരിപാടിയിൽ എം.എൽ.എയുടെ പ്രതിനിധിയായിരുന്നു അരവിന്ദ്​ ജയ്​ൻ. ജോഗേന്ദ്ര സിങ്​ ഗസ്റ്റ്​ അധ്യാപകനായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്​. അക്രമം നടക്കു​േമ്പാൾ എം.എൽ.എ സംഭവസ്ഥലത്തില്ലായിരുന്നുവെന്ന്​​ പൊലീസ്​ അറിയിച്ചിട്ടുണ്ട്​.

അതേസമയം, ക്രമസമാധാന പാലനത്തിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് ദാമോ ജില്ലാ കോൺഗ്രസ് പ്രസിഡന്‍റ്​ അജയ് ടണ്ടൻ ആരോപിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്‍റെ വരവിനെത്തുടർന്ന് ജില്ലയിൽ അതീവ സുരക്ഷ ഏർപ്പാടാക്കിയ സമയത്താണ് ബി.ജെ.പി എം‌.എൽ.‌എ ധർമേന്ദ്ര സിങ്​ ലോധിയുടെ ജന്മദിനാഘോഷത്തിൽ അക്രമസംഭവം നടന്നതെന്നും ടൻഡൻ പറഞ്ഞു. രണ്ട്​ ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്​ച്ച രാഷ്​ട്രപതി​ മധ്യപ്രദേശിലെത്തിയിട്ടുണ്ട്​. നാളെ ദാമോ ജില്ലയിൽ രാവിലെ 9:30ന്​ രാഷ്​ട്രപതിയെത്തിയേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshBJP MLAbirthday bash
News Summary - 2 killed after dispute at Madhya Pradesh BJP MLAs birthday bash
Next Story