ഭിവാനി: ഹരിയാനയിൽ ഹോളി ആചാരത്തെ സംബന്ധിച്ച് രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ച ു. ഭിവാനിയിലാണ് സംഭവം. വാക്കേറ്റം കൈയാങ്കളിയിലെത്തിയതിെന തുടർന്ന് രണ്ട് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുബാഷ്, മാൻവീർ എന്നിവരാണ് കൊല്ലപ്പെട്ടത്.
രണ്ട് സ്ത്രീകൾ തമ്മിലാണ് ചില ആചാരങ്ങളെ സംബന്ധിച്ച് തർക്കം തുടങ്ങിയത്. ഇത് പിന്നീട് മറ്റുള്ളവരും ഏറ്റുപിടിക്കുകയായിരുന്നു.
തുടർന്ന് ഇരുവിഭാഗവും വടിയും മൂർച്ഛയേറിയ ആയുധങ്ങളുമേന്തി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.