ലഖ്നോവിൽ കശ്മീരികൾക്ക് നേരെ ആക്രമണം: നാലുേപർ അറസ്റ്റിൽ
text_fieldsലഖ്നോ: പുൽവാമ ഭീകരാക്രമണത്തിെൻറ പേരിൽ നിരപരാധികളായ കശ്മീരികൾക്കുനേരെ വ ീണ്ടും ആക്രമണം. ലഖ്നോവിൽ ഉണക്ക പഴങ്ങൾ വിൽക്കാനെത്തിയ രണ്ട് യുവാക്കളെയാണ് സംഘ് പരിവാർ പ്രവർത്തകരായ നാലുപേർ മർദിച്ചത്. സംഭവത്തിൽ ‘വിശാല ഹിന്ദുദളി’െൻറ പ്രസിഡൻറ് ബജ്രംഗ് സോൻകർ, ഹിമാൻഷു ഗാർഗ്, അനിരുദ്ധ്, അമർകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകുന്നേരമാണ് ജമ്മു-കശ്മീരിലെ കുൽഗാം സ്വദേശികളായ അബ്ദുൽ, അഫ്സർ എന്നിവരെ പ്രതികൾ ‘സൈന്യത്തിന് േനരെ കല്ലെറിയുന്നവർ’ എന്ന് ആക്രേശിച്ച് മർദിച്ചത്. സമീപത്തുള്ളവർ ഇടപെട്ട് യുവാക്കളെ രക്ഷപ്പെടുത്തി പൊലീസിൽ അറിയിച്ചെങ്കിലും സംഭവത്തിന് ദൃക്സാക്ഷിയായ ഒരാൾ മൊബൈലിൽ പകർത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്്. കൊലപാതക കേസടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബജ്രംഗ് സോൻകറിെൻറ നേതൃത്വത്തിലാണ് ആക്രമണമുണ്ടായത്.
അറസ്റ്റിലായ ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് മൂന്നുപേർകൂടി പിടിയിലായത്. ഇവർക്കെതിരെ കൊലപാതക ശ്രമമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തതായി ലഖ്നോവിലെ സീനിയർ പൊലീസ് സൂപ്രണ്ട് കലാനിധി നെയ്താനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
