വിമാനം തകർന്ന് രണ്ട് വ്യോമസേന പൈലറ്റുമാർ കൊല്ലപ്പെട്ടു
text_fieldsഗുവാഹതി: അസമിൽ വ്യോമസേനയുടെ ചെറുവിമാനം തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. വിങ് കമാൻഡർമാരായ ജെയ് പോൾ ജെയിംസ്, ഡി. വാറ്റ്സ് എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് 12ന് ജോർഹത് വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന രണ്ട് സീറ്റുള്ള എസ് ഡബ്യു 80 വിമാനം പതിവുനിരീക്ഷണ ദൗത്യത്തിനിടെയാണ് തകർന്നുവീണത്.
അടിയന്തരമായി നിലത്തിറക്കാൻ പൈലറ്റുമാർ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ബ്രഹ്മപുത്രതടത്തിലെ മജുലി നദിക്കുസമീപം സുമൊയ്മാറിയിൽ നിന്നാണ് വിമാനത്തിെൻറ അവശിഷ്ടങ്ങൾ ലഭിച്ചത്.
മനുഷ്യവാസമില്ലാത്ത മേഖലയാണിത്. പുക ഉയരുന്നത് കണ്ട സമീപ ഗ്രാമവാസികൾ ജില്ലഅധികൃതരെ വിവരമറിയിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
