ന്യൂഡൽഹി: കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. അനന്ദനാഗ് ജില്ലയിൽ സുരക്ഷാ സേന നടത്തിയ വെടിവെപ്പിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്.
ഹിസ്ബുൾ മുജാഹിദീനിലെ ഉയർന്ന കമാൻഡർമാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. വീടിനുള്ള ഒളിച്ചിരുന്ന തീവ്രവാദികൾ സുരക്ഷാ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം പരിേശാധന നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രദേശത്തെ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. മേഖലയിലെ ഇൻററർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.