സ്വാതന്ത്ര്യദിനത്തിൽ കശ്മീരിൽ ഭീകരരുടെ ഗ്രനേഡ് അക്രമണം; പൊലീസുകാരനടക്കം രണ്ട് പേർക്ക് പരിക്ക്
text_fieldsസ്വാതന്ത്ര്യദിനത്തിൽ കശ്മീരിൽ ഭീകരരുടെ ഗ്രനേഡ് അക്രമണം; പൊലീസുകാരനടക്കം രണ്ട് പേർക്ക് പരിക്ക്
ശ്രീനഗർ: കശ്മീരിലെ ബുദ്ഗാം ജില്ലയിൽ സ്വാതന്ത്ര്യദിനത്തിൽ നടന്ന രണ്ട് വ്യത്യസ്ത ഗ്രനേഡ് ആക്രമണങ്ങളിൽ ഒരു പൊലീസുകാരനും സാധാരണക്കാരനും പരിക്കേറ്റു. ഭീകരർ ചദൂര മേഖലയിൽ നടത്തിയ ഗ്രനേഡ് അക്രമണത്തിലാണ് കരൺ കുമാർ സിംഗ് എന്ന സ്വദേശിക്ക് പരിക്കേറ്റത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
ശ്രീനഗറിലെ പൊലീസ് കൺട്രോൾ റൂമിന് പുറത്ത് നടന്ന രണ്ടാമത്തെ ഗ്രനേഡ് അക്രമണത്തിലാണ് പൊലീസുകാരന് പരിക്കേറ്റത്. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അക്രമികളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കശ്മീരിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായ ആക്രമണങ്ങളാണ് നടക്കുന്നത്. ഞായറാഴ്ച നടന്ന വ്യത്യസ്ത ആക്രമണങ്ങളിലായി രണ്ട് പോലീസുകാർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

