Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയയുടെ ജീവിതം...

ജയയുടെ ജീവിതം മാറ്റിമറിച്ച രണ്ട്​ സംഭവങ്ങൾ; വൈറലായി ശരണ്യയുടെ പോസ്​റ്റ്​

text_fields
bookmark_border
ജയയുടെ ജീവിതം മാറ്റിമറിച്ച രണ്ട്​ സംഭവങ്ങൾ; വൈറലായി ശരണ്യയുടെ പോസ്​റ്റ്​
cancel

കോഴിക്കോട്​: ജയലളിത മരിച്ച ശേഷം അവരുടെ ജീവിതം വിവരിച്ച്​ ഹാർവാർഡ്​ ബിസിനസ്​ സ്​കൂൾ വിദ്യാർഥിനി ശരണ്യ കണ്ണ​ൻ ഫേസ്​ബുക്കിലിട്ട​ പോസ്​റ്റ്​ വൈറലാവുന്നു. ജയലളിതയുടെ ജീവിതം മാറ്റിമറിച്ച രണ്ടു കാര്യങ്ങൾ വിശദീകരിക്കുന്ന പോസ്​റ്റ്​ ഇപ്പോൾ തന്നെ 31,462 പേർ ഷെയർ ചെയ്​തിട്ടുണ്ട്​.

‘എം.ജി.ആറിനൊപ്പം ‘ആയിരത്തിൽ ഒരുവൻ’ എന്ന സിനിമയിൽ അഭിനയിക്കു​േമ്പാൾ ജയലളിതക്ക്​ പ്രായം 16. എം.ജി.ആർ ഷൂട്ടിങ്​​ സ്​ഥലത്തേക്ക്​ വരു​േമ്പാൾ എല്ലാവരും എഴുന്നേറ്റു നിന്നു. ജയമാത്രം കാലിൽ കാൽ കയറ്റി​െവച്ച്​ പുസ്​തകം വായിച്ച്​ ഇരിക്കുകയായിരുന്നു.

ഒഴുക്കോടെ  ഇംഗ്ലീഷ്​ സംസാരിക്കാൻ കഴിയുന്ന ജയലളിതയുടെ രാഷ്​ട്രീയ ജീവിതം അന്നു തന്നെ എഴുത​െപ്പട്ടതായിരുന്നു’ എന്നു തുടങ്ങുന്ന പോസ്​റ്റിൽ എം.ജി.ആറുമായി അവർക്കുണ്ടായിരുന്ന ബന്ധം, എം.ജി.ആർ മരിച്ചപ്പോൾ രണ്ടു ദിവസം മുഴുവനായും അവർ അദ്ദേഹത്തിനൊപ്പം ഇരിക്കുകയും തുടർന്നുണ്ടാകുന്ന പ്രശ്​നങ്ങളും അത്​ രാഷ്​ട്രീയത്തിലേക്കുള്ള അവരു​െട കാൽവെപ്പാകുന്നതും പോസ്​റ്റിൽ വിവരിക്കുന്നു.

ആരെയും കൂസാതെ ഒറ്റക്കുള്ള ജീവിതം, മുൾപാതകളിലൂടെ നടന്ന്​ വിജയപീഠം വരിക്കുന്നത്​, ‘അമ്മ’ എന്ന്​ സ്വയം ബ്രാൻറ്​ ചെയ്​തതിലൂടെ എല്ലാവരുടെയും ബഹുമാനം നേടിയെടുത്തത്​ അടക്കമുള്ള കാര്യങ്ങൾ വിവരിക്കുന്നു.

അവരുടെ വിയോഗം വലിയൊരു ശൂന്യതയാണ്​ ഉണ്ടാക്കുന്നത്​. ഇനി തമിഴ്​നാട്ടിൽ ഒരു സ്​ത്രീക്ക്​ ഇവർ നേടിയതിനടു​ത്തെത്താൻ എത്രയോ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. അവർക്ക്​ തമിഴ്​നാട്ടിൽ പ്രതിമ ഉയരും. അങ്ങനെയെങ്കിൽ ശക്​തയായ നേതാവെന്ന നിലയിൽ തമിഴ്​നാട്ടിൽ ആദ്യമായുയരുന്ന സ്​ത്രീ പ്രതിമയായിരിക്കുമിതെന്നും അതിൽ സന്തോഷവതിയാണെന്നും പറഞ്ഞാണ്​ ശരണ്യ പോസ്​റ്റ്​ അവസാനിപ്പിക്കുന്നത്​.

​േഫസ്​ബുക്ക്​ പോസ്​റ്റി​െൻറ പൂർണ്ണ രൂപം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:J Jayalalithaa
News Summary - 2 Events That Changed Jayalalithaa: Harvard Student's Post Goes Viral
Next Story