Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡ്രോൺ ആക്രമണത്തിന്​...

ഡ്രോൺ ആക്രമണത്തിന്​ വീണ്ടും ശ്രമം; സൈന്യം തകർത്തു

text_fields
bookmark_border
indian army
cancel

ജ​മ്മു: ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച്​ ജ​മ്മു​വി​ലെ സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള ശ്ര​മം സൈ​ന്യം ത​ക​ർ​ത്തു. ര​ണ്ടു ഡ്രോ​ണു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സൈ​നി​ക​ർ വെ​ടി​യു​തി​ർ​ത്ത​തി​നെ തു​ട​ർ​ന്ന്​ ഇ​വ പ​റ​ന്ന​ക​ന്നു. ജ​മ്മു വ്യോ​മ​സേ​ന താ​വ​ള​ത്തി​ൽ ഭീ​ക​ര​ർ സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ൾ നി​റ​ച്ച ര​ണ്ടു ഡ്രോ​ണു​ക​ൾ (വി​ദൂ​ര നി​യ​ന്ത്രി​ത ആ​ളി​ല്ലാ പേ​ട​കം) ഉ​പ​യോ​ഗി​ച്ച്​ ആ​ക്ര​മ​ണം ന​ട​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക്​ പി​ന്നാ​ലെ​യാ​ണ്​ സം​ഭ​വം.

ഞാ​യ​റാ​ഴ്ച രാ​ത്രി 11.45നും ​തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 2.40നു​മാ​ണ്​ ര​ത്​​നു​ച​ക്ക്​-​കാ​ലു​ച​ക്ക്​ സൈ​നി​ക കേ​ന്ദ്ര​ത്തി​നു​ മു​ക​ളി​ൽ ര​ണ്ടു ഡ്രോ​ണു​ക​ൾ എ​ത്തി​യ​ത്. ഡ്രോ​ണു​ക​ൾ വീ​ഴ്​​ത്താ​ൻ സൈ​നി​ക​ർ ഏ​ക​ദേ​ശം 24 ത​വ​ണ വെ​ടി​യു​തി​ർ​ത്തു​വെ​ന്ന്​ സൈ​ന്യ​ത്തി‍െൻറ പി.​ആ​ർ.​ഒ ലെ​ഫ്. കേ​ണ​ൽ ദേ​വേ​ന്ദ​ർ ആ​ന​ന്ദ്​ പ​റ​ഞ്ഞു. ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​യി​രു​ന്ന സൈ​ന്യം ഉ​ട​ൻ​ത​ന്നെ പ്ര​ദേ​ശം വ​ള​ഞ്ഞ്​ തെ​ര​ച്ചി​ൽ തു​ട​ങ്ങി. 2002ൽ ​ഈ സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ ഭീ​ക​ര​ർ ന​ട​ത്തി​യ അ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​സൈ​നി​ക​രും 10 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 31പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ജ​മ്മു വി​മാ​ന​ത്താ​വ​ള​ത്തി​ലെ വ്യോ​മ​സേ​ന കേ​ന്ദ്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു സേ​നാം​ഗ​ങ്ങ​ൾ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും കെ​ട്ടി​ട​ത്തി‍െൻറ മേ​ൽ​ക്കു​ര ത​ക​രു​ക​യും​ചെ​യ്​​തി​രു​ന്നു. രാ​ജ്യ​ത്ത്​ ഇ​താ​ദ്യ​മാ​യാ​ണ്​ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച്​ ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

അതിനിടെ, ജ​മ്മു വ്യോ​മ​താ​വ​ള​ത്തി​ലു​ണ്ടാ​യ ഡ്രോ​ൺ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വ​ൻ സ്​​ഫോ​ട​ക ശേ​ഷി​യു​ള്ള ആ​ർ.​ഡി.​എ​ക്​​സ്​ അ​ട​ക്കം രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​താ​യി പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ. എന്നാൽ, ഡ്രോ​ൺ എ​വി​ടെ നി​ന്നാ​ണ്​ എ​ത്തി​യ​തെ​ന്ന്​ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഡ്രോ​ണി​ൽ​നി​ന്ന്​ സ്​​ഫോ​ട​ക വ​സ്​​തു താ​ഴേ​ക്കി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. സ്​​ഫോ​ട​ക വ​സ്​​തു​വി​നെ​പ്പ​റ്റി നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്(​എ​ൻ.​എ​സ്.​ജി) സം​ഘ​മാ​ണ്​ പ​ഠി​ക്കു​ന്ന​ത്.

ഏതു വെല്ലുവിളിക്കും തിരിച്ചടി നൽകാൻ സൈന്യം സജ്ജം –രാജ്​നാഥ് സിങ്​​

ന്യൂ​ഡ​ൽ​ഹി: ഏ​തു വെ​ല്ലു​​വി​ളി​ക്കും അ​തേ പോ​ലെ തി​രി​ച്ച​ടി ന​ൽ​കാ​ൻ ഇ​ന്ത്യ​ൻ സൈ​ന്യം സ​ജ്ജ​മാ​ണെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന്​ എ​ത്തി​യ​പ്പോ​ഴാ​ണ്​ മ​ന്ത്രി ചൈ​ന​ക്ക്​ പ​രോ​ക്ഷ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്. ഗ​ൽ​വാ​നി​ൽ രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ത്യാ​ഗം ചെ​യ്​​ത സൈ​നി​ക​രെ ഒ​രി​ക്ക​ലും മ​റ​ക്കി​​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കും. എ​ന്നാ​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം അ​നു​വ​ദി​ക്കി​ല്ലെ​ന്നും രാ​ജ്​​നാ​ഥ്​ സി​ങ്​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ 15ന്​ ​ഗ​ൽ​വാ​നി​ൽ ചൈ​നീ​സ്​ സൈ​നി​ക​രു​മാ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 21 ഇ​ന്ത്യ​ൻ സൈ​നി​ക​രാ​ണ്​ വീ​ര​മൃ​ത്യു വ​രി​ച്ച​ത്. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ സം​ഘ​ർ​ഷ മേ​ഖ​ല​യി​ൽ​നി​ന്ന്​ സൈ​നി​ക​രു​ടെ പൂ​ർ​ണ പി​ന്മാ​റ്റ​ത്തി​ന്​ സൈ​നി​ക, ന​യ​ത​ന്ത്ര​ത​ല ച​ർ​ച്ച തു​ട​രാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ-​ചൈ​ന ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drone attackJammu air base blast
News Summary - 2 Drones Seen Near Military Station In Jammu, Were Fired At, "Flew Away"
Next Story