Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിൽ പാർപ്പിട...

ഹരിയാനയിൽ പാർപ്പിട സമുച്ചയത്തിന്‍റെ മേൽക്കൂര തകർന്നുവീണ് രണ്ടു മരണം

text_fields
bookmark_border
gurugram flat collapse
cancel

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ പാർപ്പിട സമുച്ചയത്തിന്‍റെ മേൽക്കൂര തകർന്നുവീണ് രണ്ടു പേർ മരിച്ചു. വ്യാഴാഴ്ച അർധരാത്രിയിൽ ഗുരുഗ്രാം സെക്ടർ 109ൽ സ്ഥിതി ചെയ്യുന്ന ചിന്തൽസ് പാരഡൈസോ ഹൗസിങ് കോംപ്ലക്സിലെ ഡി ബ്ലോക്കിലെ ആറാം നിലയിലാണ് അപകടമുണ്ടായത്.

നിർമാണ തൊഴിലാളികളാണ് മരിച്ചത്. മേൽക്കൂരക്കടിയിൽ കുടുങ്ങിയ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

അറ്റകുറ്റപണി നടന്നിരുന്ന മുറിയുടെ മേൽക്കൂരയാണ് ആദ്യം തകർന്നുവീണത്. കെട്ടിടത്തിന്‍റെ ആറാം നില മുതൽ താഴത്തെ നില വരെയുള്ള എല്ലാ മേൽക്കൂരകളും നിലകളും ഒറ്റയടിക്ക് തകർന്നു വീഴുകയായിരുന്നു. ദേശീയ ദുരന്ത പ്രതിരോധസേന, അഗ്നിശമനസേന, പൊലീസ് എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

ചില ഫ്ലാറ്റുകളിൽ ആൾതാമസം ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. നിർമാണത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്നും തങ്ങളുടെ പരാതികൾ ബിൽഡർ ഗൗരവമായി കണ്ടില്ലെന്നും താമസക്കാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:collapse
News Summary - 2 dead, several trapped after roof collapses in Gurugram apartment
Next Story