മേഘാലയയിൽ വീണ്ടും ഖനി ദുരന്തം; രണ്ടു തൊഴിലാളികൾ മരിച്ചു
text_fieldsഗുവാഹത്തി: മേഘാലയയിൽ വീണ്ടും ഖനി ദുരന്തം. ഇൗസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ തന്നെയുള്ള മറ്റൊരു ഖനി തകർന്ന് രണ്ടു തൊഴിലാളികൾ മരിച്ചു. ഇതേ ജില്ലയിലെ ഖനിക്കുള്ളിൽ കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷിക്കാൻ 25 ദിവസമായി നടത്തിയ ശ്രമം ഇതുവരെയും ഫലം കണ്ടിട്ടില്ല. അതിനിെടയാണ് മറ്റൊരു ദുരന്തം.
ജില്ലാ ആസ്ഥാനത്തു നന്ന് അഞ്ചുകിലോമീറ്റർ അകലെ ജലയ്യ ഗ്രാമത്തിലെ മൂക്നോറിലാണ് അപകടം നടന്നത്. അപകടത്തിൽ പെട്ട തൊഴിലാളികളിൽ ഒരാളായ 26കാരൻ എലാദ് ബറേയുടെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വെള്ളിയാഴ്ച മുതൽ എലാദിനെ കുറിച്ച് വിവരമില്ലെന്ന് കാണിച്ച് ബന്ധുക്കൾ െപാലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഖനിയപകടം പുറത്തറിയുന്നത്.
ഖനിയിൽ നടത്തിയ തെരച്ചിലിനിടെ ഖനിക്കുള്ളിലെ എലിമടകൾ പോലുള്ള ഇടുങ്ങിയ അറകളിലൊന്നിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മരിച്ചവരിൽ രണ്ടാമൻ മനോജ് ബസുമത്രിയാണ്. കൽക്കരി ഖനനത്തിനിടെ പാറക്കലുുകൾ വീണായിരിക്കാം ഇരുവരും മരിച്ചതെന്നാണ് കരുതുന്നതെന്ന് െപാലീസ് പറഞ്ഞു. ഇൗ അനധികൃത ഖനിയുെട ഉടമയെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
അതേസമയം ക്സാൻ ഗ്രാമത്തിലെ ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
