Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ലോക്​ഡൗൺ...

ഡൽഹിയിൽ ലോക്​ഡൗൺ ഏർപ്പെടുത്തുന്നത്​ പരിഗണിക്കണമെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
ഡൽഹിയിൽ ലോക്​ഡൗൺ ഏർപ്പെടുത്തുന്നത്​ പരിഗണിക്കണമെന്ന്​ സുപ്രീംകോടതി
cancel

ന്യൂഡൽഹി: വായുമലിനീകരണം അതീവ ഗുരുതരമായി തുടരുന്ന ഡൽഹിയിൽ രണ്ട്​ ദിവസത്തെ ലോക്​ഡൗൺ പരിഗണിച്ചുകൂടെയെന്ന്​ സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട കേസ്​ പരിഗണിക്കു​േമ്പാഴാണ്​ ചീഫ്​ ജസ്റ്റിസ്​ എൻ.വി.രമണ ഇത്തരമൊരു നിർദേശം മുന്നോട്ട്​ വെച്ചത്​. സ്ഥിതി എത്രത്തോളം ഗുരുതരമായെന്ന്​ നിങ്ങൾ കാണുന്നില്ലേ. വീടുകളിൽ പോലും മാസ്​ക്​ ധരിച്ചാണ്​ നമ്മൾ ഇരിക്കുന്നതെന്നും ചീഫ്​ ജസ്റ്റിസ്​ വ്യക്​തമാക്കി.

വായുമലിനീകരണം തടയാൻ അടിയന്തരമായി എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന്​ തിങ്കളാഴ്ചക്കകം അറിയിക്കാൻ കേ​ന്ദ്ര-സംസ്ഥാന സർക്കാറുകളോട്​ കോടതി നിർദേശിച്ചു. 20 സിഗരറ്റുകൾ വലിക്കുന്നതിന്​ തുല്യമാണ്​ ഡൽഹിയിലെ ഇപ്പോഴത്തെ വായു .

അതേസമയം, പഞ്ചാബ്​ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നതാണ്​ ഡൽഹിയിലെ മലിനീകരണത്തിന്​ കാരണമെന്ന്​ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാടെടുത്തു. അത്​ നിയന്ത്രിക്കേണ്ടത്​ അതാത്​ സംസ്ഥാന സർക്കാറുകളാണ്​. എന്നാൽ, കർഷകർ മൂലമാണ്​ മലിനീകരണമുണ്ടാവുന്നതെന്ന്​ വരുത്താനാണ്​ നിങ്ങളുടെ ശ്രമമെന്ന്​ സുപ്രീംകോടതി ഇതിന്​ മറുപടി നൽകി. മലിനീകരണത്തിനുള്ള ഒരു കാരണം മാത്രമാണ്​ അത്​. ബാക്കിയുള്ള കാരണങ്ങളെ കുറിച്ച്​ നിങ്ങൾക്ക്​ എന്താണ്​ പറയാനുള്ളത്​.

ഡൽഹിയിലെ മലിനീകരണം തടയാൻ നിങ്ങൾ എന്ത്​ ചെയ്​തുവെന്നും കോടതി സംസ്ഥാന സർക്കാറിനോട്​ ചോദിച്ചു. എല്ലാത്തിനും കർഷകരെ കുറ്റപ്പെടുത്തുന്ന രീതി ഇപ്പോൾ നിലവിലുണ്ട്​. നിങ്ങൾ പടക്കം പൊട്ടിക്കുന്നത്​ നിരോധിച്ചു. എന്നാൽ, കഴിഞ്ഞ ആറ്​ ദിവസമായി ഇവിടെ എന്താണ്​ സംഭവിച്ചതെന്ന്​ ജസ്റ്റിസ്​ സൂര്യകാന്ത്​ ചോദിച്ചു. എന്നാൽ, പൊടി തടയാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നായിരുന്നു കേന്ദ്രസർക്കാറിന്​ വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വിശദീകരണം. കേന്ദ്രത്തിനൊപ്പം സംസ്ഥാന സർക്കാറിനും മലിനീകരണം തടയുന്നതിൽ ഉത്തരവാദിത്തമുണ്ടെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi air pollution
News Summary - "2-Day Lockdown?": Supreme Court Asks Centre For Delhi Air Emergency Plan
Next Story