Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോഷണകുറ്റമാരോപിച്ച്​...

മോഷണകുറ്റമാരോപിച്ച്​ ദലിത്​ സഹോദരങ്ങൾക്ക്​ രാജസ്ഥാനിൽ ക്രൂര മർദനം VIDEO

text_fields
bookmark_border
dalit-23
cancel

ജയ്​പൂർ: മോഷണക്കുറ്റമാരോപിച്ച്​ രാജസ്ഥാനിൽ ദലിത്​ സഹോദരങ്ങൾക്ക്​ ക്രൂരമർദനം. പെട്രോൾ പമ്പ്​ ജീവനക്കാര ാണ്​ ഇവരെ മർദനത്തിനിരയാക്കിയതെന്ന്​ രാജസ്ഥാൻ പൊലീസ്​ പറഞ്ഞു. മർദിക്കുന്നതി​​​​െൻറ വീഡിയോയും വ്യാപകമായി പ ്രചരിക്കുന്നുണ്ട്​.

ജയ്​പൂരിൽ നിന്ന്​ 230 കിലോ മീറ്റർ അകലെ നാഗൂരിലാണ്​ സംഭവം​. പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാനെത്തിയ 24കാരനും സഹോദരനുമാണ്​​ മർദനമേറ്റത്​​​. ഇതി​​​​െൻറ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ്​ സംഭവം പുറത്തറിഞ്ഞത്​. സഹോദരങ്ങളിലൊരാളെ വിവസ്​ത്രനാക്കി ഇയാളുടെ രഹസ്യഭാഗങ്ങളിൽ സ്​ക്രൂഡ്രൈവർ കയറ്റിയതിന്​ ശേഷം ക്രൂരമായി മർദിക്കുന്നതി​​​​െൻറ ദൃശ്യങ്ങളാണ്​ പ്രചരിക്കുന്നത്​.

യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ അറിയിച്ചു. പെട്രോൾ പമ്പിലെ ജീവനക്കാരാണ്​ ഇരുവരെയും മർദിച്ചതെന്ന്​ സീനിയർ പൊലീസ്​ ഓഫീസർ രാജ്​പാൽ സിങ്​ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട്​ അഞ്ച്​ പേർ അറസ്​റ്റിലായതായി റിപ്പോർട്ടുകളുണ്ട്​.

വീഡിയോ: കടപ്പാട്​ എൻ.ഡി.ടി.വി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanmalayalam newsindia newsDalit Man attack
News Summary - 2 Dalit Brothers, Accused Of Theft, Stripped And Tortured In Rajasthan-india news
Next Story