Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമെഡിക്കൽ പി.ജി സീറ്റ്...

മെഡിക്കൽ പി.ജി സീറ്റ് വാഗ്ദാനംചെയ്ത് രണ്ടു കോടി തട്ടി

text_fields
bookmark_border
മെഡിക്കൽ പി.ജി സീറ്റ് വാഗ്ദാനംചെയ്ത് രണ്ടു കോടി തട്ടി
cancel

ബം​ഗ​ളൂ​രു: മെ​ഡി​ക്ക​ൽ പി.​ജി സീ​റ്റ് വാ​ഗ്ദാ​നം​ചെ​യ്ത് വി​ദ്യാ​ർ​ഥി​യി​ൽ​നി​ന്ന് 2.1 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യും മ​ഹാ​ദേ​വ​പു​ര കു​ന്ദ​ല​ഹ​ള്ളി​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ മോ​ഹി​ത് ​റെ​ഡ്ഡി (28)യു​ടെ പ​രാ​തി​യി​ൽ മ​ഞ്ച​പ്പ (45), വി​രു​പ​ക്ഷ​പ്പ (42), ദേ​വേ​ന്ദ്ര നാ​യ്ക് (48), കി​ര​ൺ (38), ഭ​ര​ത് (40), ശ​ര​ത് എ​ന്നി​വ​ർ​ക്കെ​തി​രെ വി.​വി.​പു​രം ​പൊ​ലീ​സ് കേ​സെ​ടു​ത്തു. 2021 ഡി​സം​ബ​റി​നും 2023 ന​വം​ബ​റി​നു​മി​ട​യി​ൽ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ര​യും തു​ക ത​ട്ടി​യെ​ടു​ത്ത​തെ​ന്നാ​ണ് പ​രാ​തി.

2018ൽ ​എം.​ബി.​ബി.​എ​സ് പൂ​ർ​ത്തി​യാ​ക്കി​യ റെ​ഡ്ഡി പി.​ജി പ്ര​വേ​ശ​ത്തി​ന് ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും സ​ർ​ക്കാ​ർ ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക് നേ​ടാ​നാ​യി​ല്ല. 2021 ഡി​സം​ബ​റി​ൽ ദു​ർ​ഗാ​പ്ര​സാ​ദ് എ​ന്ന​യാ​ൾ വ​ഴി മ​ഞ്ച​പ്പ​യെ​യും വി​രു​പ​ക്ഷ​പ്പ​യെ​യും പ​രി​ച​യ​പ്പെ​ട്ടു. ബം​ഗ​ളൂ​രു​വി​ലെ പ്ര​ശ​സ്ത​മാ​യ ഒ​രു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മാ​നേ​ജ്മെ​ന്റ് ക്വാ​ട്ട​യി​ൽ സീ​റ്റ് ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് അ​വ​ർ വാ​ഗ്ദാ​നം ചെ​യ്തു. തു​ട​ർ​ന്ന് ​കെം​പ​ഗൗ​ഡ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് പ​രി​സ​ര​ത്തു​വെ​ച്ച് റെ​ഡ്ഡി ഇ​വ​ർ​ക്ക് 25 ല​ക്ഷം രൂ​പ കൈ​മാ​റി.

മ​ഞ്ച​പ്പ​യും വി​രു​പ​ക്ഷ​പ്പ​യും പി​ന്നീ​ട് നാ​യ്ക്, കി​ര​ൺ, ഭ​ര​ത്, ശ​ര​ത് എ​ന്നി​വ​രെ റെ​ഡ്ഡി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. ക​ർ​ണാ​ട​ക എ​ക്സാ​മി​നേ​ഷ​ൻ അ​തോ​റി​റ്റി​യി​ൽ റെ​ഡ്ഡി​യു​ടെ പേ​ര് എ​ൻ​റോ​ൾ ചെ​യ്ത​താ​യി ഇ​വ​ർ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി. കൂ​ടു​ത​ൽ പ​ണം കൈ​പ്പ​റ്റി​യ ശേ​ഷം വ്യാ​ജ നീ​റ്റ് സ്കോ​ർ കാ​ർ​ഡും വെ​രി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും മ​റ്റു രേ​ഖ​ക​ളു​മു​ണ്ടാ​ക്കി. എ​ന്നാ​ൽ, റെ​ഡ്ഡി​യും പി​താ​വും പ്ര​സ്തു​ത കോ​ള​ജി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ പി.​ജി പ്ര​വേ​ശ​ന​ത്തി​ന് പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് സം​ശ​യ​മു​യ​ർ​ന്ന​ത്. തു​ട​ർ​ന്ന് പ്ര​തി​ക​ളെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഒ​ഴി​ഞ്ഞു​മാ​റി. പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMedical PG Seat2 crore
News Summary - 2 crores by offering a medical PG seat
Next Story