മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന രണ്ട് തടവുകാർ ജയിൽ ചാടി. യേർവാഡ സെൻറർ ജയിലിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയ തടവുകാരെ ക്വറൻറീൻ സംവിധാനമുള്ള താൽക്കാലിക ജയിലിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നാണ് രണ്ടു പേർ രക്ഷപ്പെട്ടത്.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം ജയിൽ അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. ശനിയാഴ്ച പുലർച്ചെ ഇവർ രക്ഷപ്പെട്ടതായാണ് വിവരം.
കോവിഡ് ബാധിച്ച യേർവാഡ ജയിലെ തടവുകാരെ പാർപ്പിക്കുന്നതിനും ചികിത്സ നൽകുന്നതിനും ഹോസ്റ്റൽ കെട്ടിടമാണ് താൽക്കാലിക ജയിലായി മാറ്റിയിരുന്നത്. രക്ഷപ്പെട്ടവർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.