Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹ പാർട്ടിക്കിടെ 9 വയസുകാരിയെയും 10 വയസുകാരിയെയും ബലാൽസംഗം ചെയ്തുകൊന്നു

text_fields
bookmark_border
വിവാഹ പാർട്ടിക്കിടെ 9 വയസുകാരിയെയും 10 വയസുകാരിയെയും ബലാൽസംഗം ചെയ്തുകൊന്നു
cancel

കഠ് വ സംഭവത്തിന്‍റെ നടുക്കം മാറുന്നതിന് മുൻപ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബാലികമാരെ ബലാൽസംഗം ചെയ്ത് കൊന്ന വാർത്തകൾ പുറത്തുവരുന്നു. ഉത്തർപ്രദേശിൽ നിന്നും ഛത്തീസ്ഗഡിൽ നിന്നുമാണ് ദാരുണമായ വാർത്തകൾ. ഉത്തർപ്രദേശിൽ വിവാഹ പാർട്ടിക്കിടെ 9 വയസ്സുകാരിെയയാണ് ബലാൽസംഗം ചെയ്തുകൊന്നത്. മൂന്ന് ദിവസം മുൻപ് വിവാഹ സൽക്കാരത്തിനിടെ ഏഴുവയസ്സുകാരിയെ ബലാൽസംഗം ചെയ്തുകൊന്ന എത്തയിൽ തന്നെയാണ് വീണ്ടും പൈശാചികമായ കൊല അരങ്ങേറിയത്. 

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്ന് സംഭവത്തിൽ 25കാരനായ പിന്‍റു കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹസൽക്കാരത്തിന് ഭക്ഷണം ഒരുക്കാൻ വന്ന സംഘത്തിലെ തൊഴിലാളിയാണ് പിന്‍റുകുമാർ.

രാത്രി പത്തുമണിയോടെയാണ് പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. തിലക് എന്ന ചടങ്ങിൽ പങ്കെടുക്കാനായി അലിഗഞ്ചിലായിരുന്നു വീട്ടുകാർ. തെരച്ചിൽ ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പുലർച്ചെ മൂന്നുമണിക്ക് പെൺകുട്ടിയുടെ മൃതദേഹം അടുത്തുള്ള ഫാം ഹൗസിൽ നിന്നും കണ്ടെത്തുകയായിരുന്നു.

വ്യാഴാഴ്ച ഛത്തീസ്ഗഢിൽ 10 വയസ്സുകാരി ഇതേരീതിയിൽ ബലാൽസംഗത്തിന് ശേഷം കൊല്ലപ്പെട്ടിരുന്നു. വിവാഹാഘോഷത്തിൽ പങ്കെടുക്കവെയാണ് കുട്ടിയെ കാണാതായത്. സംഭവത്തിൽ 25കാരൻ അറസ്റ്റിലായി. വരന്‍റെ സുഹൃത്തും പെൺകുട്ടിയുടെ ബന്ധുവുമായ ഇയാൾ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത ശേഷം കല്ല് കൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പൊലീസിന് നൽകിയ മൊഴി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 2 Child Rapes At Family Weddings In UP, Chhattisgarh-India news
Next Story