Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ പൊലീസ്...

മണിപ്പൂരിൽ പൊലീസ് ഓഫിസറുടെ കൊലപാതകം: രണ്ടുപേർ പിടിയിൽ

text_fields
bookmark_border
മണിപ്പൂരിൽ പൊലീസ് ഓഫിസറുടെ കൊലപാതകം: രണ്ടുപേർ പിടിയിൽ
cancel

ഇം​ഫാ​ൽ: ഒ​ക്ടോ​ബ​റി​ൽ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ മൊ​റേ​യി​ൽ ഹെ​ലി​പാ​ഡ് നി​ർ​മാ​ണ സ്ഥ​ലം പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ വെ​ടി​യേ​റ്റ് പൊ​ലീ​സ് ഓ​ഫി​സ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഗ്രാ​മ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ മൊ​റേ കോ​ള​ജി​ന് സ​മീ​പം സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടു​പേ​രെ ക​ണ്ടെ​ത്തി. പൊ​ലീ​സി​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത ശേ​ഷം ഇ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ടു​ക​ളി​ൽ​നി​ന്ന് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം ചു​രാ​ച​ന്ദ്പു​ർ, കാ​ങ്പോ​ക്പി ജി​ല്ല​ക​ളി​ലെ 26 സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ളുടെ അം​ഗീ​കാ​ര​ത്തി​നാ​യി അ​ന​ധി​കൃ​ത ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തി​ന് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ചെ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​​ശ്യ​പ്പെ​ട്ട് 10 ഗോ​ത്ര​വ​ർ​ഗ എം.​എ​ൽ.​എ​മാ​ർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​ക്ക് ക​ത്ത​യ​ച്ചു. ന​ട​പ​ടി​ക്ര​മം പാ​ലി​ക്കാ​ത്ത​തി​നാ​ൽ സ്കൂ​ളു​ക​ളു​ടെ അം​ഗീ​കാ​രം സി.​ബി.​എ​സ്.​ഇ റ​ദ്ദാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manipurmurder
News Summary - 2 arrested over senior Manipur police officer's killing in Moreh
Next Story