Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഖ്നോ ലുലുമാളിൽ ഹനുമാൻ ചാലിസ ചൊല്ലിയ രണ്ട് പേർ അറസ്റ്റിൽ

text_fields
bookmark_border
ലഖ്നോ ലുലുമാളിൽ ഹനുമാൻ ചാലിസ ചൊല്ലിയ രണ്ട് പേർ അറസ്റ്റിൽ
cancel

ലഖ്നോ: ലുലുമാളിൽ ഹനുമാൻ ചാലിസ ചൊല്ലിയ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തുവെന്ന് യു.പി പൊലീസ്. ശനിയാഴ്ചയാണ് ഒരുസംഘം ലുലുമാളിനുള്ളിലേക്ക് കടന്ന് ഹനുമാൻ ചാലിസ ചൊല്ലിയത്.

ഇതുമായി ബന്ധപ്പെട്ട് 15 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്ത വിവരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഗോപാൽ കൃഷ്ണ ചൗധരി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേർ മാളിലേക്ക് കടന്നുചെന്ന് തറയിലിരുന്ന് ഹനുമാൻ ചാലിസ ചൊല്ലുകയായിരുന്നു. ഇവരെ മാളിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് പൊലീസിനെ ഏൽപ്പിച്ചത്. മാളിലേക്ക് കടക്കാൻ​ ശ്രമിച്ച മറ്റൊരു സംഘത്തെ കസ്റ്റഡിയിലെടുത്തതിന് ശേഷം പൊലീസ് വിട്ടയച്ചു.

ലുലുമാളിൽ നിസ്കരിച്ചവർക്കെതിരെ 153എ( രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ) 295എ( മതവികാരം വ്രണപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരം ​പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹനുമാൻ ചാലിസ ചൊല്ലിയവർക്കെതിരെയും​ കേസെടുത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 2 Arrested For Reciting Hanuman Chalisa At Lucknow Mall: Cops
Next Story