Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അതിർത്തിയിൽ വീണ്ടും വെടിവെപ്പ്; രണ്ട് സൈനികർ കൊല്ലപ്പെട്ടു
text_fieldsbookmark_border
ന്യൂഡൽഹി: പാകിസ്താെൻറ ബോർഡർ ആക്ഷൻ ടീം നടത്തിയ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ജമ്മുവിലെ പൂഞ്ചിലാണ് വെടിവെപ്പ് ഉണ്ടായത്. രണ്ട് പേരാണ് സൈന്യത്തിനെ നേരെ വെടിയുതിർത്തതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഒരാളെ വധിച്ചതായും സൂചനയുണ്ട്.
ഇന്ത്യൻ അതിർത്തിയിൽ 600 മീറ്റർ ദൂരത്തേക്ക് പാകിസ്താൻ ബോർഡർ ആക്ഷൻ ടീം എത്തുകയായിരുന്നു എന്നാണ് സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന. 200 മീറ്റർ പിന്നിട്ടപ്പോൾ തന്നെ ഇവർ വെടിയുതിർത്തെന്നും സൈന്യം പ്രത്യാക്രമണം നടത്തിയെന്നുമാണ് ലഭിക്കുന്ന വിവരം. ഇൗ വർഷം ഇത് മൂന്നാം തവണയാണ് പൂഞ്ചിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.
Next Story
