Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മുകശ്മീരിൽ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു

text_fields
bookmark_border
2 Army soldiers killed in Rajouri encounter
cancel

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. നാലു സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ഉധംപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ രജൗരി ജില്ലയിലെ കാൻഡി ഭാഗത്താണ് സംഭവം. ഭീകരരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഭീകരർ സ്‌ഫോടകവസ്തു പ്രയോഗിച്ചതിനെ തുടർന്നാണ് സൈനികർക്ക് ജീവഹാനി സംഭവിച്ചത്. ഏപ്രിൽ 20ന് സൈനിക ട്രക്കിന് നേരെ പതിയിരുന്ന് ആക്രമണം നടത്തിയ അതേ ഗ്രൂപ്പിൽ പെട്ടവരാണ് ഭീകരരെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. അന്നത്തെ ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 2 Army soldiers killed in Rajouri encounter
Next Story