സ്കൂട്ടറിൽ സാഹസിക പ്രകടനം നടത്തിയ യുവാക്കൾക്ക് പൊലീസിെൻറ പരസ്യ മർദനം
text_fieldsബംഗളുരു: സ്കൂട്ടറിൽ സാഹസിക പ്രകടനം നടത്തിയ രണ്ട് യുവാക്കളെ പൊലീസ് പരസ്യമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ട് നിൽക്കുന്ന ഒരാൾ മുന്നോട്ട് വന്ന് ക്രിക്കറ്റ് ബാറ്റ് കൊണ്ടും യുവാക്കളെ മർദിക്കുന്നുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാരെയും ബാറ്റ് കൊണ്ട് മർദിച്ച ആളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രദേശവാസികൾ പരാതി അറിയിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറയുന്നു. രണ്ട് പേർ സ്കൂട്ടറിൽ അപകടകരമായ പ്രകടനങ്ങൾ നടത്തുന്നുണ്ടെന്നും കാൽനടക്കാരടക്കം തലനാരിഴക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നതെന്നുമായിരുന്നു പരാതി.
സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ താക്കീത് നൽകി വിട്ടു. എന്നാൽ, പൊലീസ് മടങ്ങിയ ശേഷം യുവാക്കൾ വീണ്ടും പ്രകടനം തുടരുകയായിരുന്നു. രണ്ടാമതും പൊലീസ് പിടച്ച ശേഷമാണ് മർദനം നടന്നത്.
നേരത്തെ താക്കീത് നൽകിയതല്ലേ എന്ന് പൊലീസ് യുവാക്കളോട് േചാദിക്കുന്നതും അവർ അത് സമ്മതിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ശേഷം അറക്കുന്ന ശകാരവാക്കുകളാണ് പൊലീസ് ഉപേയാഗിക്കുന്നത്. പൊലീസ് യുവാക്കളെ മർദിക്കുന്നതിനിടക്ക് ആൾകൂട്ടത്തിൽ നിന്ന് ബാറ്റുമായി എത്തിയ ഒരാൾ മർദനത്തിൽ ചേരുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.
Latest Video:
