Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരോളിലിറങ്ങി...

പരോളിലിറങ്ങി ‘കാണാതായ’ മുംബൈ സ്ഫോടന കേസ് പ്രതി ഡോ. ജലീസ്​ അൻസാരി പിടിയിൽ

text_fields
bookmark_border
പരോളിലിറങ്ങി ‘കാണാതായ’ മുംബൈ സ്ഫോടന കേസ് പ്രതി ഡോ. ജലീസ്​ അൻസാരി പിടിയിൽ
cancel

മുംബൈ: പരോളിലിറങ്ങി ‘കാണാതായ’ 1993 മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി ഡോ. ജലീസ്​ അന്‍സാരി കാൺപുരിൽ പിടിയിലായി.

21 ദിവസത്തെ ​പരോളിലായിരുന്ന 68കാരനായ ജലീസ്​ അൻസാരിയെ വ്യാഴാഴ്​ച മുതൽ കാണാനില്ലെന്ന്​ കാട്ടി വീട്ടുകാർ പൊല ീസിൽ പരാതി നൽകുകയായിരുന്നു. വെള്ളിയാഴ്​ച പരോൾ തീരാനിരിക്കെയായിരുന്നു അത്​. കാൺപുരിലെ മസ്​ജിദിൽ നിന്ന്​ ജുമാ നമസ്​കാരം കഴിഞ്ഞിറങ്ങു​​േമ്പാഴാണ്​ ജലീസ്​ പിടിയിലായതെന്നും രാജ്യം വിടാനുള്ള പദ്ധതിയിലായിരുന്നു അദ്ദേഹമെന്നും യു.പി. പൊലീസ്​ മേധാവി ഒ.പി. സിങ്​ പറഞ്ഞു.

അഗ്രിപാഡ മോമിന്‍പുര സ്വദേശിയായ ജലീസ്​ അന്‍സാരി ‘ഡോക്​ടർ ബോംബ്’​ എന്ന പേരിലാണ്​ അറിയപ്പെടുന്നത്​. സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ പോലുള്ള സംഘടനകള്‍ക്ക് ബോംബ് ഉണ്ടാക്കി കൊടുക്കാന്‍ സഹായിച്ചു എന്ന കേസിൽ അജ്‌മീര്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെയാണ് 21 ദിവസത്തെ പരോളില്‍ ഇറങ്ങുന്നത്. പരോൾ കാലാവധി കഴിഞ്ഞ് വെള്ളിയാഴ്ച ഹാജരാവേണ്ടതായിരുന്നു.

വ്യാഴാഴ്​ച പ്രഭാത നമസ്​കാരത്തിന്​ പോയ പിതാവിനെ കാണാനില്ലെന്ന്​ കാട്ടി ഉച്ചക്കുശേഷം മകൻ അഗ്രിപാഡ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ കാൺപുരിൽ വെച്ച്​ പിടിയിലാകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:1993 Mumbai blast caseDr. Jalees ansari arrested
News Summary - 1993 Mumbai blasts convict Jalees Ansari arrested from Kanpur -India news
Next Story