Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മും​ബൈ സ്​​ഫോ​ട​ന കേസ്: അന്വേഷണം നടന്നത് തെളിവുകളില്ലാതെ എന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ

text_fields
bookmark_border
മും​ബൈ സ്​​ഫോ​ട​ന കേസ്: അന്വേഷണം നടന്നത് തെളിവുകളില്ലാതെ എന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ
cancel

മും​ബൈ: 1993ലെ ​മും​ബൈ സ്​​ഫോ​ട​ന പ​ര​മ്പ​ര കേ​സി​ലെ ര​ണ്ടാം​ഘ​ട്ട വി​ചാ​ര​ണ ആ​രം​ഭി​ക്കാനിരിക്കെ പുതിയ വെളിപ്പെടുത്തലുമായി മുൻ സുപ്രീംകോടതി ജഡ്ജി ബി.എൻ ശ്രീകൃഷ്ണ രംഗത്ത്. സ്ഫോടന കേസിന്‍റെ അന്വേഷണം നടന്നത് തെളിവുകൾ ഇല്ലാതെയാണെന്ന് ന്യൂസ് വെബ്സൈറ്റായി ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിൽ ബി.എൻ ശ്രീകൃഷ്ണ വെളിപ്പെടുത്തി. സ്​​ഫോ​ട​ന പ​ര​മ്പ​രയെ കുറിച്ച് അന്വേഷണ നടത്താൻ നരസിംഹറാവു സർക്കാർ നിയോഗിച്ച ജൂഡീഷ്യൽ എൻക്വയറി കമീഷന്‍റെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് ശ്രീകൃഷ്ണ. 

ജൂഡീഷ്യൽ എൻക്വയറി കമീഷന്‍റെ ശിപാർശകൾ പൂർണമായി നടപ്പാക്കാൻ സാധിക്കില്ല. ഇക്കാര്യം നിരവധി തവണ താൻ വ്യക്തമാക്കിയതാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി  കേസുകളാണ് അന്വേഷിക്കാൻ ഉണ്ടായിരുന്നത്. തെളിവുകളില്ലാതെയും സത്യം കണ്ടെത്താതെയുമാണ് ഭൂരിപക്ഷ കേസുകളുടെ അന്വേഷണം പൂർത്തിയാക്കിയത്. കേസുകളുടെ അന്വേഷണവും ചോദ്യം ചെയ്യലും ഈ വിധത്തിലാവുമ്പോൾ പൂർണ നിഗമനത്തിൽ എത്താൻ സാധിക്കില്ലെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. 

1993ലെ ​മും​ബൈ സ്​​ഫോ​ട​ന പ​ര​മ്പ​ര കേ​സി​ലെ ര​ണ്ടാം​ഘ​ട്ട വി​ചാ​ര​ണയാണ് പ്ര​ത്യേ​ക ടാ​ഡ കോ​ട​തി​യി​ൽ ഇന്ന് ആ​രം​ഭി​ക്കുക. അ​ധോ​ലോ​ക നാ​യ​ക​ൻ അ​ബു സ​ലിം ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​രാ​ണ്​ കേ​സി​െ​ല പ്ര​തി​ക​ൾ. അ​ബു സ​ലീ​മി​ന്​ പു​റ​മെ മു​സ്​​ത​ഫ ഡോ​സ, ക​രീ​മു​ല്ല ഖാ​ൻ, ഫി​റോ​സ്​ അ​ബ്​​ദു​ൽ റാ​ഷി​ദ്​ ഖാ​ൻ, റി​യാ​സ്​ സി​ദ്ദീ​ഖി, താ​ഹി​ർ മ​ർ​ച്ച​ൻ​റ്, അ​ബ്​​ദു​ൽ ഖ​യ്യൂം എ​ന്നി​വ​രാ​ണ്​ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന​ത്. 

2007ൽ ​കേ​സി​ലെ ആ​ദ്യ​ഘ​ട്ട വി​ചാ​ര​ണ അ​വ​സാ​നി​ച്ച​പ്പോ​ൾ 100 പേ​രെ കു​റ്റ​ക്കാ​രാ​യി ക​​ണ്ട കോ​ട​തി  23 പേ​രെ വെ​റു​തെ വി​ട്ടു. ആ​ദ്യ​ഘ​ട്ട വി​ചാ​ര​ണ​യു​ടെ അ​വ​സാ​ന സ​മ​യ​ത്ത്​ പി​ടി​യി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ​ഏ​ഴു പേ​രെ പ്ര​ത്യേ​കം വി​ചാ​ര​ണ ചെ​യ്യാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ച​ത്​. ഇ​തി​ൽ ഗു​ജ്​​റാ​ത്തി​ൽ ​നി​ന്ന്​ മും​ബൈ​യി​ലേ​ക്ക്​ ആ​യു​ധ​ങ്ങ​ളും സ്​​േ​ഫാ​ട​ക​വ​സ്​​തു​ക്ക​ളും കൊ​ണ്ടു​വ​ന്നു​വെ​ന്ന കു​റ്റ​ത്തി​നാ​ണ്​ അ​ബു സ​ലിമിനെതിരായ കേസ്. ഹി​ന്ദി സി​നി​മാ​താ​രം സ​ഞ്​​ജ​യ്​ ദ​ത്തി​​ന്​ എ.​കെ.47 അ​ട​ക്ക​മു​ള്ള ആ​യു​ധ​ങ്ങ​ൾ കൈ​മാ​റി​യെ​ന്ന കേ​സി​ലും അ​ബു സ​ലിം പ്ര​തി​യാ​ണ്.

1993 മാ​ർ​ച്ച്​ 12ന്​ ​മും​​ബൈ ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന സ്​​ഫോ​ട​ന​ങ്ങ​ളി​ൽ 257 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 713 പേ​ർ​ക്ക്​ സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും 27 കോ​ടി​യോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്​​ട​ങ്ങ​ളു​മു​ണ്ടാ​യി. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 1993 Mumbai Blast cases Conducted Without Evidence: Former SC Judge bn sreekrishna
Next Story