സിഖ് കൂട്ടക്കൊല: സജ്ജൻകുമാർ 31നകം കീഴടങ്ങിയേക്കും
text_fieldsന്യൂഡൽഹി: 1984ലെ സിഖ് കൂട്ടക്കൊലക്കേസിൽ മുൻ കോൺഗ്രസ് നേതാവ് സജ്ജൻകുമാർ ഡിസംബർ 31നകം കോടതി മുമ്പാകെ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. കേസിൽ ഡൽഹി ൈഹകോടതി സജ് ജൻകുമാറിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. കോടതി വിധി അനുസരിക്കുമെന്ന് 73കാരനായ സജ്ജൻകുമാറിെൻറ അഭിഭാഷകൻ അനിൽ കുമാർ പറഞ്ഞു.
കീഴടങ്ങാനുള്ള സമയപരിധി ജനുവരി 30 വരെ നീട്ടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഡിസംബർ 21ന് ഹൈകോടതി തള്ളിയിരുന്നു. മക്കളുമായും സ്വത്തുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനു വേണ്ടി കുറച്ചുകൂടി സമയം വേണ്ടതുണ്ടെന്നു കാണിച്ച് ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിലും അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ, ശീതകാല അവധിക്കുശേഷം ജനുവരി രണ്ടിനേ സുപ്രീംകോടതി തുറക്കൂ.
